'അധികാരം പിടിച്ചാൽ ഇന്ത്യയെ 'ഹിന്ദു പാകിസ്താൻ' ആക്കും'; ബിജെപിക്കെതിരെ ശശി തരൂർ; വിവാദം

shashi-tharoor
SHARE

ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. 2019ലും ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ 'ഹിന്ദു പാകിസ്താൻ' ആക്കി മാറ്റുമെന്ന് ശശി തരൂർ എംപി വിമർശിച്ചു. പരാമർശത്തിൽ പ്രതിഷേധം അറിയിച്ച ബിജെപി രാഹുൽ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെയാണ് ശശി തരൂർ എംപി ബിജെപിയെ കടന്നാക്രമിച്ചത്. ''വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താൻ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്''

സംഭവം വിവാദമായതോടെ പ്രതിഷേധമറിയിച്ച് ബിജെപി രംഗത്തുവന്നു. ശശി തരൂരിന്റെ പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി വക്താവ് സാംപിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താൻ എന്ന രാഷ്ട്രമുണ്ടാകാൻ തന്നെ കാരണം കോൺഗ്രസ് ആണെന്നും വിവാദങ്ങളുണ്ടാക്കി ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കലാണ് അവരുടെ ലക്ഷ്യമെന്നും ബിജെപി തിരിച്ചടിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.