പരുക്കേറ്റ യെമൻ പൗരന്മാർക്ക് ചികിത്സയൊരുക്കി ഇന്ത്യ

indian-group-treats-yemen-citizen
SHARE

ആഭ്യന്തരയുദ്ധത്തില്‍ പരുക്കേറ്റ യെമന്‍ പൗരന്‍മാര്‍ക്ക് ചികില്‍സയൊരുക്കി ഇന്ത്യ. യുദ്ധക്കെടുതിയില്‍ മുറിവേറ്റ 52 പേരാണ് ഡല്‍ഹിയിലെയും ഹരിയാനയിലെയും ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. യുഎഇ സര്‍ക്കാരും, സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റും ചേര്‍ന്നാണ് പരുക്കേറ്റവരെ ഇന്ത്യയിലെത്തിച്ചത്. 

അഞ്ചുവയസുള്ള ഈ കുഞ്ഞിനെനോക്കു, ഇവന്‍ ചിരിച്ചിട്ട് നാളേറെയായി, ചിരിക്കുന്ന കാഴ്ചകള്‍‌ കാണാന്‍ ബോംബ് ഷെല്ലിന്റെ ചീളുകള്‍ തകര്‍ത്ത ഇവന്റെ കണ്ണുകള്‍ക്കാവില്ല. ഹൂതി വിമതരുമായുള്ള യുദ്ധത്തില്‍ ചിതറിത്തെറിച്ച ജീവിതം തിരികെപ്പിടിക്കാനാണ് 52 അംഗസംഘം ഇന്ത്യയിലെത്തിയത്. വെടിയുണ്ടയും സ്ഫോടനങ്ങളും ശരീരത്തിനും മനസിനുമേല്‍പ്പിച്ച ആഘാതമകറ്റുന്നതിനാണ് ഇനിയുള്ള നാളുകള്‍

ഡല്‍ഹിയിലെയും, ഹരിയാനയിലെയും വിപിഎസ് റോക്ക്്‍ലാന്‍ഡ് ആശുപത്രികളില്‍ രണ്ട് സംഘമായാണ് ഇവര്‍ ചികില്‍സയിലുള്ളത്. പരിചരണത്തിനും സഹായത്തിനുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ  22പേരും ഒപ്പമുണ്ട്. യുഎഇ സര്‍ക്കാരിന്റെ പ്രതിനിധിയും സദാ കൂടെയുണ്ട്.

യുദ്ധമില്ലാത്ത സ്വന്തം രാജ്യത്തെക്കുള്ള മടക്കമാണ് സംഘര്‍ഷഭൂമിയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ ഇവരുടെ ഏക ആഗ്രഹം. ആ അഞ്ചുവയസുകാരന്റെ കണ്ണുകളും കാത്തിരിക്കുന്നത് ആ കാഴ്ച മാത്രമാണ്.

MORE IN INDIA
SHOW MORE