രാജ്യത്ത് കാലവർഷം ശക്തം; മുംബൈയിൽ മൂന്നുപേർ മരിച്ചു; മഴ തുടരുമെന്ന് മുന്നറിയിപ്പ്

new-rain
SHARE

ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കാലവർഷം ശക്തം. ഇരുസംസ്ഥാനങ്ങുടേയും തീരമേഖലയിലാണ് മഴശക്തിയാർജിച്ചത്. മുംബൈയില്‍ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. ഇന്ന് രാത്രിവരെ മഴതുടരുമെന്നാണ് മുന്നറിയിപ്പ്. 

ഗുജറാത്തിലെ അഹമ്മദാബാദ്, വൽസാഡ് തുടങ്ങിയസ്ഥലങ്ങളിലാണ് പ്രധാനമായും മഴകനത്തത്. താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. ഭിലാഡ്-സഞ്ജൻ പാതയ്ക്ക് സമീപം മണ്ണിടിഞ്ഞത് ട്രെയിനുകളുടെ സമയക്രമത്തെ ബാധിച്ചു. മഹാരാഷ്ട്രയിൽ മുംബൈയിലാണ് മഴക്കെടുതി. ദക്ഷിണമുംബൈയിലെ ഫാഷൻ സ്ട്രീറ്റിനുസമീപം മരംവീണ് രണ്ടുപേരും, ഉല്ലാസ്നഗറില്‍ മതിലിടിഞ്ഞ്‍വീണ് ഒരാളുംമരിച്ചു. സയൺ, മാട്ടുംഗ, ചെമ്പൂർ എന്നിവടങ്ങിലെ  വെളളക്കെട്ടിൽ ഗതാഗതംസ്തംഭിച്ചു. 

ആൻറോപ്ഹില്ലിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻറെ മതിലിടിഞ്ഞുവീണു. ഇവിടെ പാർക്ക്ചെയ്തിരുന്ന എട്ടുകാറുകൾ മതിലിനടിയിൽ അകപ്പെട്ടു. ആളപായില്ല. നഗരത്തിലെ സബർബൻ ലോക്കൽട്രെയിൻ ഗതാഗതം ഇരുപത് മിനുറ്റോളംവൈകി. എന്നാൽ, ഒരുപാതയിലും ട്രെയിൻ പൂർണമായി തടസപ്പെട്ടിട്ടില്ലെന്ന് മധ്യറയിൽവേ അറിയിച്ചു. മഴശക്തിയർജിക്കുന്നത് കൊങ്കൺവഴി കേരളത്തിലേക്കുൾപ്പെയുള്ള ദീർഘദൂര ട്രെയിനുകളേയും ബാധിച്ചേക്കും. കഴിഞ്ഞ ശനിയാഴ്ചമുതൽ 48മണിക്കൂർ മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. അതിനാൽ ജാഗ്രതതുടരും. 

MORE IN INDIA
SHOW MORE