ഗൗരി ലങ്കേഷ് വധത്തിലെ ആസുത്രകര്‍ പിടിയിലായിട്ടില്ലെന്ന് സഹോദരി

gauri-lankesh
SHARE

\ഗൗരി ലങ്കേഷ് വധത്തിലെ ആസൂത്രകര്‍ പിടിയിലായിട്ടില്ലെന്ന് സഹോദരി കവിത ലങ്കേഷ്. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമെന്ന് കവിത തിരുവനന്തപുരത്ത് പറഞ്ഞു.ഗൗരി ലങ്കേഷിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച ഡോ.എന്‍.എം. മുഹമ്മദ് അലി പുരസ്ക്കാരം സ്വീകരിക്കാനെത്തിയതായിരുന്നു കവിത ലങ്കേഷ്.  

ഗൗരി ലങ്കേഷ് വധത്തില്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധം പ്രതീക്ഷനല്‍കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ്  സഹോദരി കവിത പുരസ്ക്കാരം ഏറ്റുവാങ്ങിയത്. എല്ലാ മതങ്ങളേയും ആരാധിച്ചിരുന്ന ഗൗരിയേ ഹിന്ദു മതത്തിനല്ല ഹിന്ദുത്വ അജന്‍ഡക്കായിരുന്നു എതിരെന്ന് കവിത പറഞ്ഞു. ഗൗരിയുടെ ഘാതകരായ ആറുപേര്‍ പിടിയിലായത്. ആസുത്രണം ചെയ്തവര്‍ നിയമത്തിന് പുറത്താണെന്നും കവിത പറഞ്ഞു.

സിദ്ധരാമയ്യയുടെ കാലത്ത് അന്വേഷണം നല്ല രീതിയിലാണ് പുരോഗമിച്ചത്. പക്ഷെ ആസുത്രണം നടത്തിയവരേ കണ്ടത്തേണ്ടതുണ്ട്. പിടിയിലായവര്‍ ശ്രീരാമസേനക്കാരണെങ്കിലും സംഘടന അത് നിഷേധിക്കുകയാണ്. അന്വേഷണത്തില്‍ നന്ദി അറിയിച്ചു കൂടുതുല്‍ സഹായം തേടിയും കുമാരസ്വാമിയേ കാണാനാണ് കവിത ലങ്കേഷ് ലക്ഷ്യമിടുന്നത്

MORE IN INDIA
SHOW MORE