ഇൗ ചിത്രം സത്യമാണ്; എസ്ബിഎെ എടിഎമ്മില്‍ എലികള്‍ കരണ്ടത് 12 ലക്ഷം

rat-atm
SHARE

സോഷ്യല്‍ലോകത്ത് പടര്‍ന്ന ആ ചിത്രത്തിന് പിന്നിലെന്തെങ്കിലും സത്യമുണ്ടോ? ഇത് എവിടെ സംഭവിച്ചതാണ്?  അങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍. രണ്ടുദിവസമായി കാണുന്നവരുടെ നെഞ്ചിടിക്കുന്ന ചിത്രമായിരുന്നു അത്. എടിഎമ്മിനുള്ളില്‍ എലികള്‍ കരണ്ടുനശിപ്പിച്ച നോട്ടുകള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രം. ആ വാര്‍ത്ത വ്യാജമായിരുന്നില്ല. ഒന്നും രണ്ടുമല്ല 12 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ എലികള്‍ കരണ്ടുനശിപ്പിച്ചത്. അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം. എസ്ബിഎെയുടെ എടിഎമ്മിലായിരുന്നു എലികളുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’.

rat-atm-1

മെയ് 19ന് ഏജന്‍സി 29.48ലക്ഷം രൂപ എടിഎമ്മില്‍ നിറച്ചിരുന്നു. മെയ് 20ന് എടിഎം  മെഷീന്‍ തകരാറിലായി. പിന്നീട് ജൂണ്‍ 11നാണ് വീണ്ടും എജന്‍സി മെഷീന്‍ തുറക്കുന്നത്. അപ്പോഴേക്കും 12.38ലക്ഷം രൂപയുടെ നോട്ടുകള്‍ വെറും കടലാസുപോലെ എലികള്‍ കരണ്ടുനശിപ്പിച്ചു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ കേടുകൂടാതെ തിരിച്ചുകിട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ നീക്കം. മെയ് 20ന് കേടായ മിഷ്യന്റെ തകരാര്‍ പരിഹരിക്കാന്‍ ജൂണ്‍ 11 വരെ സമയം എടുത്തത് സംശയത്തിന് ഇടയാക്കുന്നു. കേസില്‍ എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE