ഇക്കയുടെ മൃതദേഹവും പേടിപ്പിച്ചില്ല; ഒൗറംഗസീബിന്റെ കുഞ്ഞനിയനും ജവാനാകണം

aurangzeb
SHARE

‘എനിക്ക് ഭയമില്ല..ഞാനും സൈന്യത്തില്‍ ചേരും..കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സൈനികന്‍ ഒൗറംഗസീബിന്റെ ഇളയസഹോദരന്‍ അസീം പറഞ്ഞ വാക്കുകളാണിത്. കരസേന മേധാവി ബിബിന്‍ റാവത്ത് ഇന്നലെ സൈനികന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന്റെ വാക്കുകള്‍.  ഭീകരരെ തുടച്ചുനീക്കാന്‍ ജീവന്‍വെടിയാന്‍ താനും തന്റെ കുടുംബവും തയാറാണെന്ന് സൈനികന്റെ പിതാവ് മുഹമ്മദ് ഹനീഫ് മുന്‍പ് പറഞ്ഞിരുന്നു.‘എന്റെ മകന്‍ കൊല്ലപ്പെട്ടു. അതുകൊണ്ട് വേറെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സൈന്യത്തിലേക്ക് അയച്ചില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ആരാണ് പോരാടുക? സൈന്യത്തില്‍ നിന്നും വിരമിച്ച വൃക്തിയാണ് ഒൗറംഗസീബിന്റെ പിതാവ്.

kashmir-1

കൊല്ലപ്പെട്ട ഒൗറംഗസീബിന്റെ ഏറ്റവും ഇളയ സഹോദരന്റെ വാക്കുകളാണ് രാജ്യത്തിന് പുതുഉൗര്‍ജം പകരുന്നത്. കേവലം 15 വയസുമാത്രമുള്ള അവന്റെ വാക്കുകളില്‍ പ്രകടമാകുന്ന ധീരതയെ രാജ്യം ഒന്നടങ്കം അഭിനന്ദിക്കുകയാണ്. പെരുന്നാള്‍ സമ്മാനങ്ങളുമായി ഇക്ക വരുന്നത് കാത്തിരുന്ന അസീമിന്റെ മുന്നിലേക്ക് എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. ഇൗദിന് വരുമ്പോള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടുവരുമെന്ന് ഇക്ക പറഞ്ഞിരുന്നതായും അസീം ഒാര്‍ക്കുന്നു. ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പ് വരെ ഒൗറംഗസീബും അസീമും സംസാരിച്ചിരുന്നു. അക്കാര്യം അവന്‍ പറയുന്നതിങ്ങനെ.

‘സ്വകാര്യ വാഹനത്തില്‍ പൂഞ്ചിലേക്ക് വരുമ്പോഴാണ് ഒൗറംഗസീബ് വിളിക്കുന്നത്. ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ വാഹനം നിര്‍ത്താന്‍ ആരോ അട്ടഹസിക്കുന്നതായി കേട്ടു. ഞാന്‍ കരുതിയത് എന്തെങ്കിലും പരിശോധനകളായിരിക്കുെമന്നാണ്. ഒരിക്കലും വിചാരിച്ചില്ല അത് ഭീകരര്‍ ആയിരിക്കുെമന്ന്. അപ്പോള്‍ ആയുധം പോലും അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു’. കരഞ്ഞുകൊണ്ട് അസീം പറയുന്നു. 

‘നിങ്ങള്‍ക്ക് 72 മണിക്കൂര്‍ സമയം തരാം. എന്റെ മകനെ കൊന്നവരോട് പ്രതികാരം ചോദിക്കണം. ഇല്ലെങ്കില്‍ അത് ഞാന്‍ ചെയ്യും’ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് അന്ന് ഒൗറംഗസീബിന്റെ അച്ഛന്‍ പറഞ്ഞവാക്കുകളാണിത്. പെരുനാള്‍ ദിനത്തിലാണ് കശ്മീര്‍ തീവ്രവാദികള്‍ ഒൗറംഗസീബിനെ തട്ടിക്കൊണ്ട് പോയത്. പിന്നീട്  44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്ന ഔറംഗസേബിന്റെ മൃതദേഹം  വെടിയേറ്റ  നിലയില്‍ കണ്ടെത്തിയത്. സൈന്യത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പോസ്റ്റിങിന്റെ വിവരങ്ങളും സഹപ്രവര്‍ത്തകരുടെ വിവരങ്ങളും തിരക്കിയായിരുന്നു സൈനികനെ ഭീകരര്‍ ക്രൂരമായി ഉപദ്രവിച്ചത്. ഔറംഗസേബിനെ വധിക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈനികനെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ രണ്ടില്‍ അധികം പേര്‍ ചേര്‍ന്നാണ് സൈനികനെ ഉപദ്രവിക്കുന്നത്. 

kashmir

ജമ്മുകശ്മീരിലെ പുല്‍മാവയില്‍ നിന്നാണ്  സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ച സൈനികന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും തലയിലുമായി  വെടിയേറ്റ നിലയില്‍ ആയിരുന്നു സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഈദിന് ലീവില്‍ പോകാന്‍ തയ്യാറെടുത്തിരുന്ന സൈനികനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. വീട്ടില്‍ പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയിലേക്കാണ് ആ വാര്‍ത്ത എത്തുന്നത്. വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്നിരിക്കുന്നു. അവിടേയ്ക്ക് മകന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ആ പിതാവിനെ കാത്തിരുന്നത്. വാര്‍ത്ത സത്യമായിരിക്കല്ലേ എന്ന് ദൈവത്തോട് അവര്‍ പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ രാജ്യത്തിനായി തന്റെ മകന്‍ ജീവന്‍ നല്‍കിയെന്ന സത്യം വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു. 

ഇത് തന്റെ കുടുംബത്തോട് ചെയ്ത ക്രൂരത മാത്രമല്ല . ഈ രാജ്യത്തോടും കശ്മീരിനോടും സൈന്യത്തോടും ചെയ്ത ക്രൂരതയാണ് . ഇത് ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും പിതാവ് രോഷത്തോടെ പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്.

MORE IN INDIA
SHOW MORE