മേഘാലയയില്‍ കോണ്‍ഗ്രസ് ഒറ്റക്കക്ഷി; ഇനി ‘കര്‍ണാടക’ കളി..? ആകാംക്ഷ

congress- wins- meghalaya-s- ampati
SHARE

ഇനി അധികാരക്കളി മേഘാലയിലേക്ക്. അതിനുള്ള കാറ്റിനാണ് മേഘാലയിലെ അമ്പാട്ടി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം തുടക്കമിട്ടിരിക്കുന്നത്. 2019 ലോക്സഭാ മോഡൽ പരീക്ഷയുടെ പേപ്പര്‍ കയ്യിൽ കിട്ടിയപ്പോൾ തോല്‍വി നേരിട്ട നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഇനി മേഘാലയിൽ ഒരു കണ്ണില്ലാതെ രക്ഷയില്ല.  അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചതോടെ കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോൺഗ്രസ് കരുത്താർജിച്ചു. 

ഇനി സർക്കാരുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കോൺഗ്രസ് ചുവടുവയ്ക്കുന്നത്. കർണാടകയുടെ ആവർത്തനമായിരുന്നു മേഘാലയിലും. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോൺഗ്രസ് ഉടൻ തന്നെ ഗവർണറെ സമീപിക്കും. 

sha-modi

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു മാത്രം ലഭിച്ച ബി.ജെ.പി മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മേഘാലയയില്‍ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. 20 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ബി.ജെ.പി, ആറു സീറ്റുള്ള യു.ഡി.പി, നാലു സീറ്റുള്ള പി.ഡി.എഫ് എന്നീ പാർട്ടികളെ ഒപ്പം നിര്‍ത്തിയാണ് മന്ത്രിസഭ രൂപികരിച്ചത്. 

നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 23 എം.എല്‍.എമാരുണ്ട്. എതിര്‍പാളയത്തില്‍ നിന്ന് എട്ട് അംഗങ്ങളെ അടര്‍ത്തിയെടുക്കാനായാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയിലേക്കെത്തുകയും ചെയ്യാം. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ദിനങ്ങൾ കോൺഗ്രസിനും നിർണായക ദിനങ്ങളാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കർണാടകയിലെ പോലെ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാകുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം. കൂട്ടുപിടിക്കാതെ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കില്ല എന്നതും വസ്തുതയാണ്. അതേസമയം കർണാടകയിൽ ഏറ്റ ക്ഷീണം ബിജെപിക്ക് വലിയ തലവേദന ആയിരിക്കുമ്പോൾ മേഘാലയ നഷ്ടപ്പെടുത്താൻ അവർ തയാറാകില്ല. മേഘാലയയില്‍ സര്‍ക്കാര്‍ താഴെ വീണാല്‍ 2019ലേക്ക് കടക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകും മേഘാലയ കരുതിവയ്ക്കുക.  

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാഗ്മയാണ് അമ്പാട്ടിയില്‍ വിജയിച്ചത്. ഇതുകൂടാതെ അദ്ദേഹം സോങ്‌സാക്ക് മണ്ഡലത്തിലും വിജയിച്ചിരുന്നു. പിന്നീട് അമ്പാട്ടിയിലെ എംഎല്‍എ പദവി രാജിവച്ചു. തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. മുകുള്‍ സാഗ്മയുടെ മകളായ മിയാനി ഡി ഷിറയാണ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ നാഷണല്‍ പീപിള്‍സ് പാര്‍ട്ടിയിലെ ക്ലെമന്റ് ജി മോമിനെയാണ് മിയാനി  പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ പകുതിയിൽ എന്‍.പി.പിയുടെ മോമിനെ മിയാനി മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിൽ കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു. വൻകുതിരക്കച്ചവടത്തിലേക്ക് മേഘാലയ മിഴിതുറക്കുമോ എന്നും കണ്ടറിയാം.

MORE IN INDIA
SHOW MORE