എല്ലാം വാഗ്ദാനങ്ങള്‍ മാത്രം; ബിജെപിയെ പരിഹസിച്ച് ശത്രുഘ്നന്‍ സിന്‍ഹ വീണ്ടും

modi-shatrughan sinha
SHARE

നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ വീണ്ടും രംഗത്ത്.  ബി.ജെ.പി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയാണെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടല്ലോ എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചു. ‘വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രം’ ഇത് മാത്രമാണ് ബി.ജെ.പിയുടെ നാലുവര്‍ഷത്തെ ഭരണമെന്നും ശത്രുഘ്നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.  

ഇതിന് മുന്‍പും മോദിയെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെക്കുറിച്ച് സത്യം പറയുന്നത് പാര്‍ട്ടി വിരുദ്ധമാണെങ്കില്‍ താന്‍ വിമതനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടല്‍ ബിഹാരി വാജ്പേയിയെപ്പോലുള്ള നേതാക്കളെ കണ്ടാണ് താന്‍ പാര്‍ട്ടിയില്‍ വന്നതെന്നും എന്നാല്‍ നരേന്ദ്രമോദിയെന്ന ഒറ്റ വ്യക്തിയുടെ നിഴലിലാണിന്ന് ഇപ്പോള്‍ പാര്‍ട്ടിയെന്നും അദ്ദേഹം മുന്‍പ് ആരോപിച്ചിരുന്നു. 2019 തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കെ ബിജെപി നേതാവ് തന്നെ ഇത്തരത്തില്‍ പരസ്യമായ വിമര്‍ശനവുമായി രംഗത്തെത്തിത് മോദിക്കും അമിത് ഷായ്ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. മഹാസഖ്യമെന്ന ആശയത്തിന് കര്‍ണാടക ഉൗര്‍ജം പകര്‍ന്ന സാഹചര്യത്തിലാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പുതിയ പരാമര്‍ശം എന്നതും ശ്രദ്ധേയം.

MORE IN INDIA
SHOW MORE