അഴിക്കുള്ളിലായ നാസി മുത്തശി

lk--nazi-grandmom-t
SHARE

ഹിറ്റ്ലര്‍ ഭരണകാലത്തെ നാസി കൂട്ടക്കൊലകൾ സാങ്കല്പികം മാത്രമാണെന്ന് പ്രചരിപ്പിച്ച മുത്തശിയെ ജർമൻ ഭരണകൂടം അഴിക്കുള്ളിലാക്കി.  89 കാരിയായിരുന്ന ഉറൂസുല  ഹാവെര്‍ബെക്ക് ആണ്‌ ജർമനിയിലെ മരണ ക്യാമ്പുകൾ വിശ്വാസം മാത്രമാണെന്നും യെഹൂദർക്കെതിരായ  വംശഹത്യ   നടന്നിട്ടില്ലെന്നും പ്രചരിപ്പിച്ചത്. 

ലോകം ഭരിക്കാന്‍ യോഗ്യരായവര്‍ ജര്‍മന്‍ ആര്യന്‍മാര്‍ മാത്രമാണെന്ന് വാദിച്ച ഹിറ്റലറുടെ ഭ്രാന്തന്‍   സിദ്ധാന്തത്തിന്‍റെ നാളുകള്‍.  അവരുടെ പുരോഗതിക്കും വംശശുദ്ധിക്കും വേണ്ടി ശത്രുവംശത്തെ ഉന്‍മൂലനം ചെയ്യുന്നത് ദേശീയനയമായി പ്രഖ്യാപിച്ച വിഭാഗം. ഇതായിരുന്നു ഹിറ്റ്ലറുടെ കീഴിലെ നാസിസം.മനുഷ്യ രാശിക്കെതിരെ ചരിത്രത്തിൽ സമാനതകൾ ഒന്നുമില്ലാത്ത അത്ര കൊടുംപാതകങ്ങൾ ആണ്‌ നാസികൾ അഴിച്ചുവിട്ടത്. മുന്‍കാലങ്ങളിലെ സ്വേച്ഛാധിപത്യങ്ങളും നാസി സ്വേച്ഛാധിത്യവും തമ്മിലുള്ള വ്യത്യാസം, ഭീകരതയെ ഒരു ഭരണരീതിയായി തന്നെ വികസിപ്പിച്ചെടുത്തു എന്നതാണ്.  1942 മുതലാണ് നാസി ഹോളോകോസ്റ്റ് അതവാ കൂട്ടകൊലകള്‍ ആരംഭിച്ചത്. മാനവരാശി അന്നോളം കണ്ടിട്ടില്ലാത്ത അത്ര കൊടുംക്രൂരതകളാണ്  ഈ കൊലക്കളങ്ങളില്‍ അരങ്ങേറിയത്. ഗ്യാസ് ചേംപറുകളായിരുന്നു എവിടെയും. 1945വരെ നടന്ന കൂട്ടവേട്ടയാടലുകളില്‍ എകദേശം മൂന്ന് ദശലക്ഷം ജൂതന്‍മാരെയാണ് വിഷവാതകം തു‌റന്നുവിട്ട് ശ്വാസം മുട്ടിച്ച് കൊന്നത്.  ജൂതന്‍മാര്‍ മാത്രമായിരുന്നില്ല കമ്യൂണിസ്റ്റുകാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ജിപ്സികള്‍, യുദ്ധതടവുകാര്‍ തുടങ്ങി വിവിധ വിഭാഗകാര്‍ ഗ്യാസ് ചേംപറുകളില്‍ ശ്വാസംമുട്ടി മരിച്ചു.

നാസി ഭീകരതയുടെ തലസ്ഥാനമായിരുന്നത് പോളന്റിലെ ഏറ്റവും വലിയ ഗ്യാസ്ചേംപറുകളായിരുന്ന ഓഷി വിറ്റ്സുകളായിരുന്നു. ഇവിടെ കൂട്ടത്തോടെ എത്തിക്കുന്ന മനുഷ്യരെ തരംതിരിച്ചായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. വൃദ്ധരെയും കുട്ടികളേയും സ്ത്രീകളേയും ചേംപറുകളില്‍ ശ്വാസം മുട്ടിച്ച് കൊല്ലുമായിരുന്നു. ആരോഗ്യമുള്ള ചെറുപ്പക്കാരെ തളരുന്നതുവരെ ക്യാപുകളില്‍ അടിമപ്പണി ചെയ്യിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. മനുഷ്യഭാവനയില്‍പോലും ഉള്‍ക്കൊള്ളന്‍ പറ്റാത്ത അത്ര വലിയ ക്രൂരതകളാണ് ഇവിടെ അരങ്ങേറിയത്.

എന്നാൽ ഇതെല്ലാം ഐതീഹ്യങ്ങളും കെട്ടുകഥകളുമാണെന്നാണ് നാസി ഓമ അഥവാ നാസി മുത്തശി എന്നറിയപ്പെടുന്ന ഉര്‍സുല ഹവര്‍ബെക്ക്  കാലങ്ങളായി പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഓഷി വിറ്റ്സുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് അവര്‍ പറഞ്ഞുപരത്തി.  നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ് സംഭവം ഉണ്ടായിട്ടേയില്ലെന്നു വാദിക്കുന്ന നിരവധി ലേഖനങ്ങളും ലഘുലേഖകളുമാണ് ഉർസൊല എഴുതിയത്. പല ടെലിവിഷൻ ചാനലുകളിലും ഇവർ നാസിസത്തെയും ഹിറ്റലറെയും പിന്തുണച്ചു സംസാരിച്ചു. 

ജര്‍മന്‍ നിയമപ്രകാരം. ഹോളോകോസ്റ്റ് നിരാകരിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതനുസരിച്ച് ഉര്‍സുലയെ നിയോ നാസി ക്രിമിനലായി ജര്‍മന്‍ ഭരണകൂടം മുദ്രകുത്തി. 2008 വരെ ഇവര്‍ പരിശീലകയായിരുന്ന നാസി പരിശീലനകേന്ദ്രം അടച്ചുപൂുട്ടി. എട്ട് ആരോപണങ്ങളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഉര്‍സുലയ്ക്ക് മ്യൂണിച്ചിലെ കോടതി ഒടുവില്‍ രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ എപ്രില്‍ 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കണ എന്ന സമയം പാലിക്കാതെ ഉര്‍സുല ഒളിവില്‍ പോയി. ഒടുവില്‍ സഹികെട്ടാണ് മ്യൂണിച്ചിലെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ വീട്ടില്‍‌ വച്ചുതന്നെ പൊലീസ് അവരെ ഉര്‍സൊലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

MORE IN INDIA
SHOW MORE