‘രാഹുല്‍ ജീ, സഭയിലേക്ക് വരൂ..’ തിരിച്ചടിച്ച് ബിജെപിയുടെ ട്രോള്‍ വിഡിയോ

rahul-bjp-troll
SHARE

നേരിട്ടാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയാണെങ്കിലും രാഹുൽ ഗാന്ധി–നരേന്ദ്രമോദി പോരാട്ടത്തിന് കുറവൊന്നുമില്ല. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനൊപ്പം തരം കിട്ടുമ്പോഴൊക്കെ നല്ലപോലെ തന്നെ രാഹുൽ പരിഹസിക്കാറുണ്ട്. നല്ല കിടിലൻ ട്രോളുകളായി അവ മാറാറുമുണ്ട്. എന്നാൽ അടിച്ച നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് ബിജെപി. അടുത്തിടെ കഠ്‌വ, ഉന്നാവ മാനഭംഗക്കേസുകളിൽ ബിജെപിയെയും നരേന്ദ്രമോദിയയെും രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും രാഹുൽ സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. താന്‍ 15 മിനിറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓടിപ്പോകുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാഹുലിന്റെ ഇൗ പരിഹാസത്തെയാണ് ബിജെപി  ഔദ്യോഗിക പേജിലൂടെ തിരിച്ചടി നൽകിയിരിക്കുന്നത്. ‘രാഹുൽ ജിനിങ്ങള്‍ പാര്‍ലമെന്‍റില്‍ സംസാരിക്കണം,  ആ തമാശകളില്ലാതെ എങ്ങനെയാണ്..’ ഇങ്ങനെ തുടങ്ങുന്നു രാഹുലിനെതിരെയുള്ള ബിജെപിയുടെ ട്രോൾ പൂരം. ട്രോള്‍ വിഡിയോ എത്തി മണിക്കൂറുകള്‍ക്കകം വൻപ്രതികരണമാണ് ഉണ്ടാകുന്നത്. പാര്‍ലമെന്‍റിലെ പ്രസംഗത്തിനിടയില്‍ പലതവണ മാപ്പ് ചോദിക്കുന്നതും തെറ്റുകള്‍ ആവര്‍ത്തിക്കുന്ന രാഹുലിന്റെ  വീഡിയോകൾ സഹിതമാണ് ബിെജപിയുടെ തിരിച്ചടി. ഭരണ–പ്രതിപക്ഷ നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ   പോരാട്ടം പാർട്ടിയും ഏറ്റെടുത്തതോടെ സംഭവം അണികൾ പരമാവധി വൈറലാക്കാനുള്ള ഓട്ടത്തിലാണ്.

MORE IN INDIA
SHOW MORE