സിപിഎമ്മിന് നേരിടാനുള്ളത് രാഷ്ട്രീയ ലൈനിന്റെ പ്രയോഗത്തിലെ വെല്ലുവിളി; പാര്‍ട്ടി കോൺഗ്രസ് പറയുന്നത്...

cpm-party-congress
SHARE

പാർട്ടി കോൺഗ്രസ് ഭേദഗതിയോടെ വോട്ടിനിട്ട് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെയും സംഘടനാ റിപ്പോർട്ടിന്റെയും കരുത്തിലാണ് സി പി എമ്മിന്റെ മുന്നോട്ടുള്ള പ്രയാണം. രാഷ്ട്രീയ ലൈനിന്റെ പ്രയോഗം ഉയർത്തുന്ന വെല്ലുവിളികളാണ് പ്രധാനമായും പാർട്ടിക്കും നേതൃത്വത്തിനും നേരിടാനുള്ളത്. 

കോൺഗ്രസ് ബന്ധത്തിലെ കലഹത്തിന് താത്കാലിക വെടിനിർത്തലായി. രാഷ്ട്രീയ സഖ്യം വേണ്ടെന്നാണ് തീരുമാനം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാൻ അടവുനയങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് തീരുമാനിക്കാം. തീരുമാനമിതാണെങ്കിലും തർക്കം അവശേഷിക്കുകയാണ്. കോണ്‍ഗ്രസുമായി ബംഗാളിലുണ്ടാക്കിയ ധാരണ സഖ്യമായി മാറിയതാണ് ഇരുപത്തിരണ്ടാം കോൺഗ്രസ് പിന്നിടുമ്പോഴും ബാക്കിയാകുന്ന തർക്കത്തിന്റെ അടിസ്ഥാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അടവുനയത്തിന്റെ പ്രയോഗം തന്നെയാണ് പാർട്ടിക്കു മുന്നിലെ പ്രധാന വെല്ലുവിളി. അത് പലയിടങ്ങളിലും പലവിധത്തിലാകും. 

പിബി, സിസി കമ്മിറ്റികളിൽ കുറെക്കൂടി സ്വാധീനമുണ്ടാക്കാൻ ഹൈദരാബാദിൽ യച്ചൂരിക്കായിട്ടുണ്ട്. വിശാഖപട്ടണം കോൺഗ്രസിൽ നിന്ന് ഹൈദരാബാദ് പിന്നിടുമ്പോൾ ജനറൽ സെക്രട്ടറി അത്ര ദുർബലനല്ല. ന്യൂനപക്ഷ രാഷ്ട്രീയ ലൈനിലൂടെ ഭൂരിപക്ഷത്തിന്റെ പിന്തുണകൂടി നേടിയെടുത്താണ് യച്ചൂരി രണ്ടാമൂഴത്തിലെത്തുന്നത്. യോജിപ്പിലൂടെ മുന്നോട്ടെന്ന് ഉറക്കെ പറയുമ്പോഴും പാർട്ടിക്കുള്ളിലെ ഇരു ശാക്തിക ചേരികളും ഏത് ഘട്ടത്തിലും പരസ്പരമുള്ള പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. 

MORE IN INDIA
SHOW MORE