മതം പറഞ്ഞ് വേട്ടയാടിയ ബിജെപിക്ക് ഖുശ്ബുവിന്റെ ധീരമറുപടി; ട്വിറ്ററിൽ പേരുമാറ്റി

khushbu
SHARE

മതത്തിന്റെ പേര് പറഞ്ഞ് വേട്ടയാടിയ ബിജെപിക്ക് ശക്തമായ മറുപടിയുമായി  നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു. ട്വിറ്ററിൽ തന്റെ പേര് മാറ്റിയാണ് ഖുശ്ബു രോഷം അറിയിച്ചത്. ‘ഖുശ്ബു സുന്ദര്‍… ബി.ജെ.പിക്ക് ഇത് നഖ്ഹത്ത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ പേരായി കൊടുത്തിരിക്കുന്നത്. താനൊരു മുസ്‌ലിമാണെന്ന് തുറന്ന് പറഞ്ഞതിന് ദിവസങ്ങളായി ട്വിറ്ററില്‍ തുടരുന്ന പ്രതികരണമായാണ് താരത്തിന്റെ പേരുമാറ്റം.

‘ഞാന്‍ ഒരു മുസ്‌ലിമായാണ് ജനിച്ചത്. മുസ്‌ലിമായിട്ട് തന്നെ മരിക്കും. അത് മാറ്റേണ്ട കാര്യമെനിക്കില്ല. ഞാന്‍ മതനിയമത്തിന് അനുസരിച്ചല്ല ജീവിക്കുന്നത്. എന്റെ നിയമങ്ങള്‍ സഹാനുഭൂതിയും, സമത്വവും, ബഹുസ്വരതയും, സ്‌നേഹവുമൊക്കെയാണ്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ നിയമമായിരിക്കുമെന്നാണ് കരുതുന്നത്.’ -അവര്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ട്വീറ്റിന് പിന്നാലെ ഖുശ്ബുവിനെതിരെ വീണ്ടും ട്വിറ്ററില്‍ ബി.ജെ.പി അനുകൂലികളുടെ  വിമര്‍ശനങ്ങളും ആക്ഷേപങ്ങളും തുടരുകയാണ്. ഇതുവരെ നിരീശ്വരവാദിയായ ഖുശ്ബു ഇപ്പോ മുസ്‌ലിം ആയതിനെ ചോദ്യം ചെയ്തായിരുന്നു ട്വീറ്റുകള്‍. മുസ്‌ലിമായ താങ്കള്‍ എന്തിനാണ് ഹിന്ദു പേര് ഉപയോഗിക്കുന്നതെന്നും ചിലർ ചോദിച്ചിരുന്നു. പ്രതികരണങ്ങളിൽ അവസാനിക്കാതയതോടയാണ് താരത്തിന്റെ വേറിട്ട മറുപടി.

MORE IN INDIA
SHOW MORE