ഒരു പാട്ടു പാടി; തീർന്നപ്പോൾ നോട്ടു മഴ; വിഡിയോ

note
SHARE

സ്ഥലം ഗുജറാത്തിലെ നവ്സാരി. ഹോര്‍മോണിയവുമായി വേദിയിലിരുന്ന് പാട്ടുപാടുന്ന ഗായകന്‍. ചുറ്റും നിന്നുമായി ആസ്വാദകര്‍. പാട്ട് കത്തിക്കയറിയപ്പോള്‍ പിന്നെ കാഴ്ച മാറി. നോട്ടുകള്‍ പാട്ടുകാരനുമേല്‍ പെയ്ത്ത് തുടങ്ങി. നിമിഷങ്ങള്‍ക്കകം ഹാര്‍മോണിയവും ചുറ്റുമുള്ള വേദിയും നോട്ടുമഴയില്‍ നിറഞ്ഞു. കിര്‍തിഥാന്‍ ഗദ്‌വി എന്ന ഗുജറാത്തി പാട്ടുകാരനാണ് ഈ അപൂര്‍വാനുഭവം. എഎന്‍ഐ പുറത്തുവിട്ട വിഡിയോ ലക്ഷക്കണക്കിനുപേര്‍ കണ്ടുകഴിഞ്ഞു. ചിലര്‍ പാട്ടുകേള്‍ക്കാന്‍ പോലും മറന്ന് നോട്ടുവര്‍ഷം നടത്തുന്നതും കാണാം. ഗുജറാത്തില്‍ ഏറെ ആരാധകരുള്ള ഗായകനാണ് ഇയാള്‍. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.