തട്ടകത്തില്‍ വീണ് ബിജെപി; പ്രതിപക്ഷ െഎക്യനീക്കങ്ങള്‍ക്ക് ഊര്‍ജം

bjp-setback-t
SHARE

യു.പിയില്‍ മുഖ്യമന്ത്രിയുെടയും ഉപമുഖ്യമന്ത്രിയുടെയും തട്ടകം കൈവിട്ടതോടെ അപ്രതീക്ഷിതമായ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ െഎക്യനീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 

അദിത്യനാഥ് അഞ്ച് തവണയും അദ്ദേഹത്തിന്‍റെ ഗുരു അവൈദ്യനാഥ് മൂന്നുതവണയും പ്രതിനിധീകരിച്ച ഗോരഖ്പുരിലാണ് സമാജ്‍വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് വെന്നിക്കൊടി പാറിച്ചത്. 2014 ല്‍ ആദിത്യനാഥിന്‍റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേറെ. വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടില്‍ ബിജെപിയുടെ ഉപേന്ദ്ര ശുക്ല മുന്നിെലത്തിയെങ്കിലും പിന്നീട് ചിത്രം മാറി. ഫുല്‍പുരില്‍ എസ്.പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ അദ്യാവസാനം ലീഡ് നിലനിര്‍ത്തി.  2014 ല്‍ കേശവ് പ്രസാദ് മൗര്യ വിജയിച്ചത് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഫുല്‍പുരില്‍ നിന്ന് ജയിച്ചത്. ബിഎസ്പി മല്‍സരരംഗത്തുനിന്നും മാറിന്നതോടെ ഒബിസി, ദലിത്, ന്യൂനപക്ഷവോട്ടുകള്‍ എസ്.പിയുടെ പെട്ടിയിലായി. കുട്ടികളുടെ കൂട്ടമരണത്തിന്‍റെ വേദന ഗോരഖ്പുരിനെ വിട്ടൊഴിഞ്ഞിട്ടില്ല. 

2014 ല്‍ യുപിയിലെ 80 ല്‍ 73 സീറ്റും ബിജെപി സഖ്യം നേടിയിരുന്നു. 403 ല്‍ 312 സീറ്റുടെ മൃഗീയഭൂരിപക്ഷം നേടിയാണ് ബിജെപി സംസ്ഥാന ഭരണം പിടിച്ചത്. യോഗി സര്‍ക്കാര്‍ ഒരു വര്‍ഷം തികയാനിരിക്കെ, ലോക്സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെയുണ്ടായ തിരിച്ചടി ബിജെപിക്ക് ചെറുതല്ലാത്ത ആശങ്കയാണുണ്ടാക്കിയിട്ടുള്ളത്. മോദിക്ക് പിന്നാലെ ദേശീയതലത്തില്‍ നേതാവാകാന്‍ ശ്രമിക്കുന്ന യോഗിക്ക് വന്‍ക്ഷീണവും.

ബിജെപിയുടെ തിരിച്ചടിയില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ വേട്ടയാടുന്ന ലാലു പ്രസാദിനും ആര്‍ജെഡിക്കും ബിഹാര്‍ ആത്മവിശ്വാസം നല്‍കുന്നു.

MORE IN INDIA
SHOW MORE