E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപരാഷ്ട്രപതിയായി ചുമതലയേറ്റ എം വെങ്കയ്യ നായ്ഡു രാജ്യസഭയെ പക്ഷപാതമില്ലാതെ നിയന്ത്രിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷം. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമെന്ന് വെങ്കയ്യ മറുപടി നല്‍കി. ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു രാവിലെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് രാജ്യസഭയില്‍ പുതിയ അധ്യക്ഷനെ അംഗങ്ങള്‍ അനുമോദിച്ചു. 

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്  സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു. രാവിലെ, മഹാത്മാ ഗാന്ധി സമാധിയിലും സര്‍ദാര്‍ പട്ടേല്‍ , ദീന്‍ദയാല്‍ ഉപാധ്യായ് എന്നിവരുടെ സ്മാരകങ്ങളിലും പുഷ്പാര്‍ച്ചടനത്തിയ ശേഷമാണ് വെങ്കയ്യ നായ്ഡു സത്യപ്രതിജ്ഞയ്ക്കെത്തിയത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കണ്ടിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യസഭാ അധ്യക്ഷന്‍റെ പദവിയിലേക്ക്. ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൈയ്യടികളോടെ സ്വീകരിച്ചു.

താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന നേതാവായ വെങ്കയ്യ ഇന്ത്യന്‍ ജനാധിപത്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശബ്ദകോലാഹലങ്ങളില്ലാതെ ബില്ലുകള്‍ പാസാകുന്ന സാഹചര്യം പുതിയ അധ്യക്ഷന്‍റെ കാലയളവിലുണ്ടാകട്ടെയെന്നായിരുന്നു പ്രതിപക്ഷനേതാവ് ഗുലാംനബി അസാദിന്‍റെ വാക്കുകള്‍.