ഹരിയാനയില്‍ ഒാടിക്കൊണ്ടിരുന്ന ഒാട്ടോറിക്ഷയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുഗ്രാമിന് സമീപം ഖന്ഡ്സാ ഗ്രാമത്തിലാണ് 23കാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായത്. വീട്ടിലേക്ക് പൊകുകയായിരുന്ന യുവതിയും കുഞ്ഞും കയറിയ ഒാട്ടോറിക്ഷയില്‍ അതിക്രമിച്ചു കയറിയ മൂവര്‍ സംഘമാണ് മാനഭംഗം നടത്തിയത്. ഒാട്ടോയില്‍ കയറിയ ഉടന്‍ യുവതിയെ ശല്യം ചെയ്യാന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ യുവതിയും കുഞ്ഞും അലറികരഞ്ഞു. പെണ്‍കുഞ്ഞിനെ പിടിച്ചുവാങ്ങിയശേഷം അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്നായിരുന്നു പീഡനമെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് കുഞ്ഞ് മരിച്ചത്. മെയ് 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകമറിയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തിലും ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.