മഴ: സാധാരണ ജീവിതത്തിലേക്ക് ദുബായ്; ദുരിതമൊഴിയാതെ ഷാര്‍ജ

rain-dubai
SHARE

മഴക്കെടുതിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി ദുബായ്.  മെട്രോ ഗതാഗതം പൂർണമായി പുനസ്ഥാപിച്ചു. ഷാർജയിൽ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ന്  ഉച്ചവരെ തുടരും. 

ദുബായ് ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി സിവിൽ ഡിഫൻസ് , ദുബായ് പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളെ ഏകോപ്പിച്ചായിരുന്നു കോപ്പിച്ചായിരുന്നു ദുബായിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ. എല്ലാവരും ഒത്തൊരുമിച്ച് ഇറങ്ങിത്തിരിച്ചതോടെ മഴ മാറി നിന്നിട്ടും മാറാതെ നിന്ന വെള്ളക്കെട്ടുകളെല്ലാം നീക്കാനായി.   അതേസമയം ഷാർജയിൽ അൽ മജാസ്, അൽ ഖാസ്മിയ, അൽ വാദ, അബുഷാഗര മേഖലകളിൽ ഇപ്പോഴും വെള്ളം കെട്ടുണ്ട്. കൂടുതൽ ടാങ്കറുകളെത്തിച്ച് വെളളക്കെട്ട് നീക്കാനുള്ള പ്രവർത്തികൾ ഷാർജ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. വെള്ളക്കെട്ട് മാറിയ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇന്നും ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെയുള്ള സഹായങ്ങൾ വേണ്ടവർക്ക് എത്തിച്ചുനൽകുന്നുണ്ട്.  അതേസമയം  വെളളക്കെട്ടിൽ വാഹനത്തിന്റെ നമ്പർപ്ളേറ്റുകൾ നഷ്ടപ്പെട്ടവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. അതിനിടെ ചൊവ്വാഴ്ചത്തെ മഴയെത്തുടർന്ന് യുഎഇയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ ചിത്രങ്ങൾ  നാസ പുറത്തുവിട്ടു. പാം ജബൽ അലി മേഖലയുടെയും അബുദാബിയുടെയും ദൃശ്യങ്ങളാണ് വെള്ളത്തിന്റെ സാന്നിധ്യം കൂടുതൽ വ്യക്തമാക്കി പുറത്തുവിട്ടത്.  

Dubai rain follow up

MORE IN GULF
SHOW MORE