വിമാനം റദ്ദാക്കി ; വെള്ളക്കെട്ടില്‍ കുടുങ്ങി ആടുജീവിതത്തിലെ ഹക്കീം

gokul-airport
SHARE

ആടുജീവിതം തീയേറ്ററുകളില്‍ എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനൊപ്പം ചര്‍ച്ചയാവുകയും വേദനയാവുകയും ചെയ്ത കഥാപാത്രമാണ് ഹക്കീം. കോഴിക്കോട് സ്വദേശിയായ കെ ആര്‍ ഗോകുലാണ് ഹക്കിം ആയി വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോളിതാ ആടുജീവിതം സിനിമാപ്രവര്‍ത്തകര്‍  കോവിഡ് കാലത്ത് ജോര്‍ദാനില്‍ കുടുങ്ങിയതുപോലെ ദുബായിലെ മഴക്കെടുതിയില്‍ പെട്ടുപോയിരിക്കുകയായിരുന്നു കെ ആര്‍ ഗോകുലും ഗായകൻ ജിത്തുമടക്കമുള്ളവര്‍.  വെള്ളക്കെട്ടും വിമാനങ്ങളുടെ റദ്ദാക്കലുമാണ് ഇരുവരെയും ബാധിച്ചത്.    

കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിത്തിനും 24 മണിക്കൂറോളമാണ് അൽ മംക്തും വിമാനത്താവളത്തിൽ ചെലവഴിച്ചത്. ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിട്ടതായിരുന്നു വിമാനം. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെപേരാണ് ദൈവദൂതരെ പോലെ ഭക്ഷണവുമായി വെള്ളവുമായി  എത്തിയതെന്നും  ഗോകുൽ പറഞ്ഞു.  ആടുജീവിതം സിനിമയുടെ പ്രചാരണാർഥം ദുബായിലെത്തിയതായിരുന്നു സംഘം. ചൊവാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്ന് രണ്ടുദിവസങ്ങളിലായി 1244 വിമാനസർവീസുകളാണ് റദ്ദാക്കിയത്.

MORE IN GULF
SHOW MORE