ബോച്ചെ വിളിച്ചിരുന്നു; റഹീമിന്റെ ജീവിതം സിനിമയാക്കില്ല; അത്തരമൊരു തീരുമാനമില്ല: ബ്ലെസി

boche-blessy
SHARE

സൗദി ജയിലിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൾ റഹീമിന്റെ ജീവിതം താൻ  സിനിമയാക്കില്ലെന്നു സംവിധായകൻ ബ്ലെസ്സി. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് അബ്ദുള്‍ റഹീമിന്റെ ജീവിതം ബ്ലെസ്സി സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നുമാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. എന്നാൽ അത്തരത്തിലൊരു തീരുമാനമില്ലെന്നു ബ്ലെസി ദുബായിൽ വ്യക്തമാക്കി. 

അബ്ദുൽ റഹീമിന്റെ ജീവിതവും മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും മലയാളികളുടെ ഒരുമയുമാണ് സിനിമയുടെ പ്രമേയമെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.

Blessy Says Rahim's life will not be made into a movie; Boche Contacted

MORE IN GULF
SHOW MORE