മഴയില്‍ കുടുങ്ങി കാറിന്‍റെ ഡോര്‍ ഹാന്‍ലില്‍ തൂങ്ങി പൂച്ച; രക്ഷപ്പെടുത്തി ദുബായ് പൊലീസ്; കയ്യടി

uae-cat-rescue
SHARE

ദുബായിലെ റെക്കോര്‍ഡ് മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദേശീയ പാതകളെല്ലാം വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍ പലതും വെള്ളത്തിലാണ്. മനുഷ്യരോടൊപ്പം ചെറുജീവികള്‍ വരെ പ്രളയത്തില്‍ പ്രതിസന്ധിയിലാണ്. പ്രളയത്തില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിന്‍റെ ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച പൂച്ചയുടെ വിഡിയോയാണ് ദുബായ് മീഡിയ ഓഫീസ് പങ്കുവച്ചത്. സംഭവ സ്ഥലത്തേക്ക് ബോട്ടിലെത്തുന്ന ദുബായ് പൊലീസ് സേനാംഗങ്ങള്‍ പൂച്ചയെ രക്ഷിക്കുന്നതും വിഡിയോയിലുണ്ട്. 

75 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ മഴയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. 259.5 മില്ലിമീറ്റര്‍ മഴയില്‍ ദുബായിലെ ഹൈവേകള്‍ മുങ്ങിയിരിക്കുയാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ നിരവധി കാറുകള്‍ മുങ്ങിയതായി കാണാം. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളവും പ്രളയത്തെ തുടര്‍ന്ന പ്രതിസന്ധിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 

യുഎഇയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. രാവിലെ മുതൽ രാജ്യത്ത് മഴ മാറി നിൽക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാൽ ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാൻ ആയിട്ടില്ല. 75 വർഷത്തിനിടെയിലെ ശക്തമായ മഴയാണ് യുഎഇയിൽ ഇന്നലെ കണ്ടത്.

ഫ്ലാറ്റുകളിലെ ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം കയറി. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് ആർടിഎയുടെ ബസ് , മെട്രോ സർവീസുകളെയും ബാധിച്ചു. മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം തടസപ്പെടുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.

Cat clings in submerged car in Dubai amid heavy rain rescued by Dubai police

MORE IN WORLD
SHOW MORE