ദുരിതം പെയ്തൊഴിയാതെ യുഎഇ; തകര്‍ന്ന് റോഡുകള്‍, കര്‍ശന ജാഗ്രതാനിര്‍ദേശം

UAErain
SHARE

യുഎഇയിൽ  കനത്തമഴ. പലയിടങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതത്തെ ബാധിച്ചു. അൽഐൻ റാസൽഖൈമ എന്നിവിടങ്ങളിൽ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ  സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.  

ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ മഴയാണ് ഇപ്പോഴും നിർത്താതെ പെയ്യുന്നത്. ദുബായ്, ഷാർജ,അബുദാബി തുടങ്ങി രാജ്യത്തിന്‍റെ എല്ലാ  ഭാഗങ്ങളിലും  പുലർച്ചെ  മുതൽ  കനത്ത മഴയാണ് ലഭിക്കുന്നത്. ‌താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.  ചില കടകളിലേക്കും താമസയിടങ്ങളുടെ ബേസ്മെന്‍റ് പാർക്കിങ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്. കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സ്കൂളുകളിൽ രണ്ടു ദിവസം ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.  എല്ലാ സർക്കാർ ഓഫിസ് ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. എമിറേറ്റുകളിലെ പാർക്കുകളും ബീച്ചുകളും താൽകാലികമായി അടച്ചു.    

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. റോസുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ  ദുബായ് മെട്രോ പുലർച്ചെ മൂന്ന് മണി വരെ സർവീസ് നടത്തും .വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ലൈനുകളും അറിയിച്ചിട്ടുണ്ട്. ഇരുചക്രവാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും  പുറംജോലിയിൽ ഏർ‍പ്പെട്ടിരിക്കുന്നവർ മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട് . 'മഴയിൽ സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവനും അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വെളളക്കെട്ടിന് സമീപത്തോ ഡാമുകൾക്ക് അരികിലോ കൂടി നിൽക്കുന്നതുൾപ്പെടെ കണ്ടെത്തിയാൽ ആയിരം ദിർഹം പിഴ ഈടാക്കും . അപകടകരമായ വാദികളിൽ പ്രവേശിച്ചാൽ  2000ദിർഹം പിഴയും 23 ബ്ലാക്ക്പോയിന്‍റും 60ദിവസം വരെ വാഹനം പിടിച്ചെടുക്കലുമാണ്  ശിക്ഷ.

Heavy rain in UAE. Water has entered the road in many places and traffic has been affected

MORE IN GULF
SHOW MORE