മോശം കാലാവസ്ഥ: യുഎഇയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിര്‍ദേശം

uae-rain
SHARE

പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശം. നാളെയും മറ്റന്നാളും റിമോർട്ട് ക്ലാസുകൾ നടത്തണമെന്ന് എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ ആണ് നിർദേശിച്ചത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

എല്ലാ സർക്കാർ ഓഫിസുകൾക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിലെ കമ്പനികളോട് പ്രവ‍ർത്തനം താൽക്കാലികമായി നി‍ർത്തിവയ്ക്കാനും പുറംജോലിയിൽ ഏർ‍പ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശിച്ചു. ഇരുചക്രവാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം‍‍. 

ഇന്ന് വൈകിട്ട് മുതൽ ബുധനാഴ്ച വരെ രാജ്യത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. യുഎഇയിൽ ദുബായ് ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ വൈകിട്ട് മുതൽ മഴ തുടങ്ങി.

Unstable weather in UAE; Distance learning announced for some schools

MORE IN GULF
SHOW MORE