സൗദി റിയാദ് വിമാനത്താവളത്തിൽ സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി

riyadh-airport
SHARE

സൗദി റിയാദ് വിമാനത്താവളത്തിൽ സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കിങ്‌ ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായത്. യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ യാത്രാനടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇത് വഴി സാധിക്കും. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലും നാലിലുമാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ വിരലടയാളം ഉപയോഗിപ്പെടുത്തിയാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തിക്കുക.

പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് വിരലടയാളം നല്‍കുന്നതോടെ ഗേറ്റ് തുറക്കും. പുതിയ സംവിധാനം വഴി സമയനഷ്ടമില്ലാതെ യാത്രക്കാർക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജവസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ പറഞ്ഞു. പദ്ധതി വൈകാതെ ജിദ്ദ ദമ്മാം വിമാനത്താവളങ്ങളിലും നടപ്പാക്കും. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇ-ഗേറ്റ് റോൾ ഔട്ട് എന്ന് അൽ യഹിയ പറഞ്ഞു.

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ദുഐലിജ്, ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് യഹിയ, നാഷണല്‍ അതോറിറ്റി ഫോര്‍ ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്ല ബിന്‍ ഷറഫ് അല്‍ഗാംദി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Saudi Arabia rolls out E-Gates at Riyadh airport

MORE IN GULF
SHOW MORE