പുതുവൽസരാഘോഷം; വെടിക്കെട്ടിൽ റെക്കോർഡ് തീർക്കാനൊരുങ്ങി റാസ് അൽ ഖൈമ

ras-al-khaimah-new-year
SHARE

പുതുവൽസരാഘോഷങ്ങളിൽ ഇക്കുറിയും വെടിക്കെട്ടിൽ റെക്കോർഡ് തീർക്കാനൊരുങ്ങി റാസ് അൽ ഖൈമ. ഒന്നല്ല രണ്ട് റെക്കോർഡുകളാണ് ഇത്തവണ എമിറേറ്റ് ലക്ഷ്യംവയ്ക്കുന്നത്.

ആയിരത്തിലേറെ ഡ്രോണുകൾ ആകാശത്ത് അണിനിരക്കും. നേർരേഖയിലെ ഏറ്റവും നീളം കൂടിയ ഡ്രോൺ ഡിസ്പ്ലെയെന്ന റെക്കോർഡും ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ് വെടിക്കെട്ടും തീർക്കാനാണ് ശ്രമം. തുടർച്ചയായി ഇത് അഞ്ചാം തവണയാണ് പുതുവൽസരാഘോഷങ്ങൾക്കിടെ റാസ് അൽ ഖൈമ റെക്കോർഡ് തീർക്കുന്നത്.  

അൽ മർജാൻ ഐലന്റ് മുതൽ അൽ ഹംറ വില്ലേജ് വരെയുള്ള നാലര കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് നടക്കുക. എട്ട് മിനിറ്റ് നേരം നീണ്ടനിൽക്കും. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യങ്ങളുമായാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ റാസ് അൽ ഖൈമ ശ്രമിക്കുന്നത്.  അൻപതിനായിരത്തിലേറെപേർ വെട്ടിക്കെട്ട് കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ras Al Khaimah is about to break the record in fireworks

MORE IN GULF
SHOW MORE