വീൽചെയറിൽ ഇരുന്ന് ഇനി കടലിൽ ഇറങ്ങാം; അബുദാബി ബീച്ചില്‍ പുതു പദ്ധതി

abudhabi-newproject
കടപ്പാട്: അബുദാബി മീഡിയ ഓഫീസ്
SHARE

അബുദാബിയിൽ ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ വീൽചെയറിൽ ഇരുന്ന് ഇനി കടലിൽ ഇറങ്ങാം. ബീച്ചുകളിൽ പ്രത്യേക റിമോട്ട് കൺട്രോൾ ട്രാക്ക് സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗതവകുപ്പും അബുദാബി നിക്ഷേപക സ്ഥാപനമായ മുബദാലയും ചേർന്നാണ് സംവിധാനം ഒരുക്കിയത്. ഗ്രീൻ കമ്പനിയായ സീട്രാക് ആണ്  സൗരോർജത്തിൽ പ്രവർത്തിക്കുന്ന ട്രാക്ക് രൂപകൽപന ചെയ്തത്. 

ട്രാക്കിൽ ഘടിപ്പിച്ച കസേരയിൽ ഇരുന്ന് കടലിൽ ഇറങ്ങാം. ഗ്രീസിൽ ഇരുനൂറിലേറെ ബീച്ചുകളിൽ ഈ സാങ്കേതിക വിദ്യ നടപ്പാക്കിയിട്ടുണ്ട്. കോർണിഷ് പബ്ലിക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവടങ്ങളിലും സംവിധാനം ഒരുക്കുമെന്ന് അബുദാബി മീഡിയ ഓഫിസ് ട്വിറ്ററിൽ അറിയിച്ചു.

Abu Dhabi launches sand to sea tracks

MORE IN GULF
SHOW MORE