ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്

ma-yusuff-ali-2
SHARE

ഒമാനിൽ  പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്. ഡൽഹിയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിങ് മാളുകളുമാണ്  ഒമാനിലെ വിവിധ ഗവർണർറേറ്റുകളിലായി ലുലു ഗ്രൂപ്പിന് ഉള്ളത്. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. 

MORE IN GULF
SHOW MORE