സൗദിയിൽ വരുന്നു 'ന്യൂ മുറാബ'; ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരം

saudi
SHARE

ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരം റിയാദിൽ സൃഷ്ടിക്കാനൊരുങ്ങി സൗദി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ  മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂ മുറാബ എന്നാണ് ഡൗൺ ടൗണിന് ഇട്ടിരിക്കുന്ന പേര്.

രാജ്യത്തിന്റെ മുഖഛായ മാറ്റുന്ന, വരാനിരിക്കുന്ന 15 പദ്ധതികളിൽ ഒന്നായാണ് ന്യൂ മുറാബ പ്രഖ്യാപിച്ചത്. സൗദി വിഷൻ 2030ന്റെ ഭാഗമായാണ് പ്രഖ്യാപനം. റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ന്യൂ മുറാബ പദ്ധതി ഉയരുന്നത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദനഗരം. മധ്യഭാഗത്ത്,, റിയാദിനെ ആഗോള ഭൂപടത്തിൽ അടയളപ്പെടുത്തുന്ന,, ക്യൂബ് ഉയരും.  ദി മുകാബ് എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചാണ് നഗരം വിഭാവനം ചെയ്യുന്നത്. നാനൂറ് മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ള, ഏറ്റവും നവീന സാങ്കേതിക വിദ്യാകൾ ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടമാണ് മുകാബ്. റിയാദിന്റെ പുതിയ മുഖമായ മുകാബ്,, മറ്റൊരു ലോകത്തെത്തിയ പ്രതീതി നൽകും. പൂര്‍ണമായും ഡിജിറ്റല്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യകളോടെ സഹായത്തോടെയാണ് നിർമാണം. ഒരുലക്ഷത്തിനാലായിരം പാർപ്പിടകങ്ങളും 9000 ഹോട്ടൽ മുറികളും നഗരത്തിലുണ്ടാകും. പത്ത് ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വ്യാപാര ഇടവും   സജ്ജമാക്കും. വിമാനത്താവളത്തിൽ നിന്ന് 20 മിനിനകം ഇവിടെയെത്താം.  പതിനഞ്ച് മിനിറ്റ് നടക്കാനുള്ള ചുറ്റളവിൽ, വേണ്ടതെന്തും ലഭിക്കുമെന്നതാണ് നഗരത്തിന്റെ പ്രത്യേകത.  മൂന്നരലക്ഷത്തിനടത്ത് തൊഴിലവസരങ്ങള്‍ക്കൊപ്പം,, എണ്ണ ഇതര ജിഡിപിയേക്ക് 18000 കോടി സൗദി റിയാല്‍ പ്രതിവര്‍ഷ വരുമാനവും പ്രതീക്ഷിക്കുന്നു.  

MORE IN GULF
SHOW MORE