മദ്യവിരുന്നിൽ പങ്കെടുത്തു; ഇറാനിൽ‌ ഫുട്ബോൾ താരങ്ങളെ അറസ്റ്റ് ചെയ്തു

arrest
SHARE

പുതുവർഷത്തലേന്നു ടെഹ്റാനിൽ മദ്യവിരുന്നിൽ പങ്കെടുത്ത ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാളെ ഒഴികെ പിന്നീട് വിട്ടയച്ചു. മദ്യപാനത്തിന് ഇറാനിൽ വിലക്കുണ്ട്. ഒരു പ്രമുഖ ടെഹ്റാൻ സോക്കർ ക്ലബ് ടീം അംഗങ്ങളും മുൻ അംഗങ്ങളുമാണ് അറസ്റ്റിലായത്.കഴിഞ്ഞ സെപ്റ്റംബറിൽ ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ കുർദ് യുവതി മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെതുടർന്ന് ഇറാനിൽ ആരംഭിച്ച ദേശീയ പ്രക്ഷോഭം ഇനിയും കെട്ടടങ്ങിയിട്ടില്ല.

MORE IN GULF
SHOW MORE