ഖത്തർ ലോകകപ്പിന് ചൈനയുടെ സമ്മാനം; രണ്ട് ഭീമൻ പാണ്ടകൾ

china-panda
SHARE

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് അൽഖോർ പാർക്കിൽ 2 ഭീമൻ ചൈനീസ് പാണ്ടകളെത്തി. ഇന്നലെ രാവിലെയാണ് ചൈനയിലെ സെച്ച്‌വാൻ പ്രവിശ്യയിൽ നിന്ന് ഭീമൻ പാണ്ടകളെ അൽഖോർ പാർക്കിലെ പാണ്ട ഹൗസിലേക്ക് എത്തിച്ചത്.

മധ്യപൂർവദേശത്തേക്ക് എത്തിയ ആദ്യ പാണ്ടകളെ സ്വീകരിക്കാൻ ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാൻ, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖൗരി എന്നിവർ എത്തിയിരുന്നു. പാണ്ടകൾ 21 ദിവസം ക്വാറന്റീനിൽ കഴിയും. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉറപ്പാക്കിയാണ് പാണ്ട ഹൗസ് നിർമിച്ചിരിക്കുന്നത്.

ഖത്തർ ലോകകപ്പിനായി ചൈനീസ് ജനത നൽകിയ സമ്മാനമാണ് 2 ഭീമൻ പാണ്ടകൾ. സുഹെയ്ൽ, തുറായ എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേരുകളാണ് അധികൃതർ പാണ്ടകൾക്ക് നൽകിയത്. ലോകകപ്പിനെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് അൽഖോർ പാർക്കിലെ വലിയ കാഴ്ചകളിലൊന്നായി പാണ്ടകൾ മാറും.

MORE IN GULF
SHOW MORE