ഭാരം ‘പണി’യായി; എയർ ഫിൽറ്ററിൽ 3.7 കിലോ കഞ്ചാവ്; ദുബായിൽ പിടിവീണു

dubai-arrest-new
SHARE

തന്ത്രപരമായി യുഎഇയിലേക്ക് കഞ്ചാവു കടത്താൻ ശ്രമിച്ച യാത്രക്കാരനെ ദുബായ് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടി. 3.7 കിലോ കഞ്ചാവുമായി ആഫ്രിക്കൻ സ്വദേശിയാണ് അറസ്റ്റിലായത്. വാഹനത്തിന്റെ സിലിണ്ടർ രൂപത്തിലുള്ള എൻജിൻ എയർ ഫിൽറ്ററിൽ രഹസ്യമായി ഒളിപ്പിച്ചാണ് പ്രതി, കഞ്ചാവു കടത്താൻ ശ്രമിച്ചതെന്നും ദുബായ് കസ്റ്റംസ് അധികൃതർ പറഞ്ഞു.

എക്സറെ പരിശോധനയിൽ ചില സാധനങ്ങൾക്ക് സാധാരണയിൽ അധികം ഭാരം തോന്നി. തുടർന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും എയർ ഫിൽറ്ററിനുള്ളിൽ 3.7 കിലോ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയെന്ന് കസ്റ്റംസ് അറിയിച്ചു.

എല്ലാ തരത്തിലുള്ള കള്ളക്കടത്തു ശ്രമങ്ങളെയും കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ടെക്നോളജിയും ദുബായ് കസ്റ്റംസിനുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് 1 സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. ഇതിലൂടെ ലഹരിമരുന്നു കടത്തുകേസുകൾ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു നിയമവിരുദ്ധ പ്രവൃത്തിയും നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN GULF
SHOW MORE