യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ രണ്ട് തൊഴിലാളികൾ അറസ്റ്റിൽ

ganja-uae
SHARE

കൃഷിയിടത്തിൽ ഉടമയറിയാതെ കഞ്ചാവ് ചെടികൾ വളർത്തിയ 2 ഏഷ്യൻ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ വളർത്തിയ 14 ചെടികളും നശിപ്പിച്ചതായി ലഹരിമരുന്നു വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ താഹിർ അൽ ദാഹിരി പറഞ്ഞു. വിൽപന നടത്താനാണ് ഇവ വളർത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. 

കൃഷിയിടത്തിൽ ഉടമ വല്ലപ്പോഴും എത്തിയിരുന്നത് പ്രതികൾക്ക് സൗകര്യമായി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നു പൊലീസ് നിർദേശിച്ചു. ഫോൺ: 800 2626.

അതേസമയം, കഴിഞ്ഞദിവസം ഒമാനിലെ മുസണ്ടത്ത് നിന്നു രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 29 കിലോ ലഹരി റാസൽഖൈമ അതിർത്തിയിൽ പിടികൂടി. സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ചു വാഹനത്തിൽ കൊണ്ടുവരികയായിരുന്ന 28  പൊതികളാണ് പിടികൂടിയത്.

MORE IN GULF
SHOW MORE