ടയർ മണലിൽ താഴ്ന്നു; ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട്ടുകാർ മരിച്ചു

oman
SHARE

ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. മരുഭൂമിയിൽ തൊഴിൽ ആവശ്യങ്ങൾക്കായി പോയ തമിഴ്നാട് തിരുനെൽവേലി  സ്വദേശി സയ്യിദ് മുഹമ്മദ് അമീസ്   തിരുച്ചിറപ്പള്ളി  രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ എന്നിവരാണ് മരിച്ചത്.  മരുഭൂമിയിൽ ഇവർ മരിച്ച്കിടക്കുന്നത് സ്വദേശികളാണ് ആദ്യം കണ്ടത്‌. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ  ടയർ മണലിൽ താഴ്ന്ന നിലയിലായിരുന്നു. ചൊവ്വാഴ്ചയാണ്  ദോഫാർ  തുംറൈത്തിന് അടുത്ത്   ഒമാന്‍റെ അതിർത്തിപ്രദേശമായ ഒബാറില്‍ സർവേ ജോലിക്കായി  ഇരുവരും പോയത്.  മൃതദേഹങ്ങൾ എയർ ലിഫ്റ്റ്‌ ചെയ്ത് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലേയ്ക്ക് മാറ്റി .

MORE IN GULF
SHOW MORE