അബുദാബിയിൽ 30 നില കെട്ടിടത്തിന് തീപിടിച്ചു; 19 പേർക്ക് പരുക്ക്

abudhabi-accident
SHARE

തലസ്ഥാനത്ത് റസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധ. 19 പേർക്ക് പരുക്കേറ്റു. വൻ നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. അൽ സാഹിയ ഏരിയയിലെ 30 നില കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അഗ്നിബാധ. തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് അധികൃതരുമായി ഏകോപിച്ച് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.  ‌

അഗ്നിബാധയുണ്ടായി വൈകാതെ കെട്ടിടം ഒഴിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.  

MORE IN GULF
SHOW MORE