സ്വകാര്യ റിസോർട്ടിൽ സിംഹങ്ങളെ വളർത്തി; സൗദി പൗരൻ അറസ്റ്റിൽ

സൗദിയിലെ നിയമം ലംഘിച്ച് സിംഹങ്ങളെ വീട്ടിൽ പാർപ്പിച്ച സൗദി പൗരൻ അറസ്റ്റിൽ. റിയാദിലെ സ്വന്തം റിസോർട്ടിലാണ് ഇയാൾ മൂന്ന് സിംഹങ്ങളെ കൂട്ടിലടച്ച് വളർത്തിയത്.

സ്വദേശി പൗരന് 10 വർഷം വരെ തടവും 30 ദശലക്ഷം റിയാൽ പിഴയും വരെയാണ് ലഭിച്ചേക്കാം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് പരിസ്ഥിതി സുരക്ഷ പ്രത്യേക സേന സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ സിംഹങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പരിസ്ഥിതി നിയമങ്ങളുടെ ലംഘനമായാണ് ഇത്തരം പ്രവർത്തികളെ കണക്കാക്കുന്നത്.