മരണംവരെ ഗുരുവായൂരിലെ ഥാർ കയ്യിലുണ്ടാകും; പ്രവാസി മലയാളി പറയുന്നു

thar-vignesh-vijayakumar-01
SHARE

ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ നേടാനായതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ദുബായിലെ പ്രവാസി മലയാളിയായ വിഘ്നേഷ് വിജയകുമാർ. കാർ നേരിട്ട് സ്വീകരിക്കാൻ ഉടൻ ഗുരുവായൂരില്‍  എത്തും. ആദ്യം നടന്ന ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം അറിയിച്ചു ഇമെയിൽ അയച്ചിരുന്നെങ്കിലും പങ്കെടുക്കാനായില്ല. ഗുരുവായൂരിൽ നിന്നും സ്വന്തമാക്കിയ വാഹനം മരണംവരെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും മലപ്പുറം സ്വദേശിയായ വിഘ്നേഷ് ദുബായില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് വിഘ്നേഷ് വിജയകുമാർ പറഞ്ഞു. ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ്. മാസത്തിലൊരിക്കൽ തൊഴാൻ പോകാറുണ്ട്. വൈകാതെ നേരിട്ട് ചെന്ന് ഥാർ ജീപ്പ് ഏറ്റുവാങ്ങണമെന്നാണ് ആഗ്രഹം. ദുബായ് ബുർജുമാൻ ബിസിനസ് സെൻ്ററിലെ കമ്പനി ഒാഫീസിലിരുന്ന് അദ്ദേഹം പറഞ്ഞു. പിതാവ് വിജയകുമാറും പ്രൊജക്ട് മാനേജർ അനൂപുമാണ് ലേലത്തിൽ പങ്കെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. സംഖ്യാശാസ്ത്രത്തിൽ ഏറെ വിശ്വസിക്കുന്നയാളാണ് താനെന്നും കമ്പനിയുടെ പുതിയ സംരംഭത്തിന് തുടക്കമിട്ട വേളയിൽ തന്നെ വാഹനം സ്വന്തമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിഘ്നേഷ് പറഞ്ഞു. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ തുടങ്ങിയ ബിസിനസുകളാണ് ഇദ്ദേഹത്തിന് യുഎഇയിലുള്ളത്.

MORE IN GULF
SHOW MORE