സൗജന്യ സേവനം നിർത്തുന്നു; പമ്പിൽ വാഹനത്തിന്റെ ഉടമ പെട്രോൾ നിറയ്ക്കണം

കുവൈത്തിലെ ഔല ഇന്ധന കമ്പനി പെട്രോൾ സ്റ്റേഷനുകളിൽ സൗജന്യ സേവനം നിർത്തുന്നു. വാഹനത്തിൽ ഉടമ തന്നെ ഇന്ധനം നിറയ്ക്കണം.

ജീവനക്കാർ ഇന്ധനം നിറച്ചുതരണമെങ്കിൽ 200 ഫിൽസ് അധികം നൽകണം.  ജീവനക്കാരുടെ എണ്ണം കുറഞ്ഞതും തിരക്കു കൂടിയതുമാണ് പരിഷ്ക്കാരത്തിനു പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു.ഇതേസമയം വയോധികർ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്കുള്ള സൗജന്യ സേവനം തുടരുമെന്നും വ്യക്തമാക്കി.