കോഴിക്കോട് സ്വദേശി സലാലയില്‍ വെടിയേറ്റ് മരിച്ചു

moideen
SHARE

കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേളം സ്വദേശി മൊയ്തീനെയാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നിസ്‌കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിന് ശേഷം ഇവിടെ എത്തിയ ആളാണ് മരണപ്പെട്ടതായി കണ്ടെത്തിയത്. സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നിസ്‌കാരവും നിര്‍ത്തിവെച്ചിരുന്നു.

MORE IN GULF
SHOW MORE