നായ്ക്കുട്ടിയെ തൂക്കി റോഡിൽ അടിച്ചു; ക്രൂരം; യുവാവ് റിയാദിൽ അറസ്റ്റിൽ

dog-attack
SHARE

സൗദിയിൽ നായ്ക്കുട്ടിയെ ക്രൂരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലാണ് സംഭവം. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

നായ്ക്കുട്ടിയുമായി കാറിൽ എത്തിയ യുവാവ് കാർ നിർത്തുകയും നായ്ക്കുട്ടിയെ വാലിൽ തൂക്കിയെടുത്ത് റോഡിൽ അടിക്കുകയും ചെരുപ്പൂരി അടിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നത്തോടെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി റഹ്മ സൊസൈറ്റി ഫോർ അനിമൽ വെൽഫെയർ രംഗത്തെത്തിയിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

MORE IN GULF
SHOW MORE