ഒരേ മനസോടെ യോഗ ചെയ്ത് 114 രാജ്യക്കാർ; റെക്കോർഡ് കുറിച്ച് ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ

yoga-28
SHARE

ഏറ്റവുമധികം രാജ്യക്കാർ ഒന്നിച്ചു യോഗഅഭ്യസിച്ചതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെൻറർ. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 114 രാജ്യക്കാർ പങ്കെടുത്തു. യുഎഇയിൽ  112 രാജ്യക്കാർ പങ്കെടുത്ത  റെക്കോർഡാണ് മറികടന്നത്.

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻററിൻറെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. ദോഹയിലെ ആസ്പയർ അക്കാദമിയിലെ ഇൻഡോർ ഫുട്‌ബോൾ മൈതാനത്തു 114 രാജ്യക്കാരായവർ ലോകറെക്കോർഡിനായി അണിനിരന്നു. ഇന്ത്യ ലോകത്തിനു സമ്മാനിച്ച ആരോഗ്യജീവിതത്തിനായുള്ള മാർഗം വിവിധരാജ്യക്കാർ ഒന്നുചേർന്നു അഭ്യസിച്ചു. ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബാളിന് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചായിരുന്നു യോഗ പരിപാടി. 2017 നവംബർ 18ന് യു.എ.ഇയിൽ 112 രാജ്യക്കാരുമായി നടന്ന ഗിന്നസ് റെക്കോഡാണ് മറികടന്നത്.

ഖത്തർ സർക്കാരിന്റെ പിന്തുണയോടെയാണ് യോഗാഭ്യാസം സംഘടിപ്പിച്ചത്. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുകയാണ് യോഗ ചെയ്യുന്നതെന്നും യോഗ പരിശീലിക്കുന്നതിനായി വിവിധരാജ്യക്കാരെ ഒരുമിച്ചു കൊണ്ടുവരാനുള്ള എംബസിയുടെ ശ്രമം മഹത്തരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദന സന്ദേശത്തിൽ പറഞ്ഞു. 

MORE IN GULF
SHOW MORE