ഒറ്റയ്ക്ക് ലോകം ചുറ്റുന്ന 19കാരി; വനിതാ പൈലറ്റിന് സൗദിയിൽ സ്വീകരണം

saudi-pilot
SHARE

'സാറ റഥർഫോർഡ്' ലോകം ചുറ്റുന്നതിനിടയിൽ സൗദിയിലുമെത്തി. സൗദി ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണു ബെൽജിയം പൗരയായ 19 കാരി കാപ്​റ്റൻ സാറ റഥർഫോർഡ്​.സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ചു ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുകയാണു സാറയുടെ ലക്ഷ്യം.

സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി, റിയാദ് എയർപോർട്ട് കമ്പനി എന്നിവയുടെ സഹകരണത്തോടെ സൗദി ഏവിയേഷൻ ക്ലബാണ്​​ സാറയെ സൗദിയിലേക്ക് സ്വാഗതം ചെയ്തത്. വിഷൻ 2030 ന്റെ ഭാഗമായി വ്യോമയാന മേഖലയിൽ സൗദി വനിതകളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പങ്കിനെ കാണിക്കുന്നതിനു വേണ്ടിയാണ് സൗദി ഏവിയേഷൻ വിഭാഗം സാറയ്ക്ക് സ്വീകരണമൊരുക്കിയത്.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം സ്ഥാനപതി ഡൊമിനിക്​ മൈനറും റിയാദ്​ വിമാനത്താവള കമ്പനിയിലേയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു. റിയാദ് നഗരത്തിൽ എത്താനായതിൽ സന്തോഷമുണ്ടെന്നു​ കാപ്​റ്റൻ​ സാറ പറഞ്ഞു. സൗദിയുടെ മുകളിലൂടെ പറക്കുമ്പോൾ നല്ല കാഴ്ച ആസ്വദിക്കാനായി. ഓരോ നിമിഷവും അസാധാരണമായ അനുഭവമായിരുന്നു. ലോകമെമ്പാടും ഒറ്റയ്ക്കു പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാകാനും ഗിന്നസ് ബുക്കിൽ റെക്കോർഡ് സ്ഥാപിക്കാനുമാണു തന്‍റെ ശ്രമമെന്നും സാറ പറഞ്ഞു​.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണു​ സാറ പറക്കുന്നത്. ഒറ്റ എൻജിനും രണ്ടു സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും​.  സാറ കഴിഞ്ഞ ഓഗസ്റ്റ് 18 നാണു​ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്​.

MORE IN GULF
SHOW MORE