വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ചു പോയി; രക്ഷകരായി ഷാർജ പൊലീസ്

sharjah-police
പ്രതീകാത്മക ചിത്രം
SHARE

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാറിൽ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച് ഷാർജ പൊലീസ്. കുത്തിയൊലിക്കുന്ന വെള്ളത്തിലേക്കാണ് ഏഷ്യൻ സ്വദേശികളുടെ കാർ വീണത്. വിവരമറിഞ്ഞ് ഓടിയെത്തിയ ഷാർജ പൊലീസ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപെടുത്തുകയായിരുന്നു. ആർക്കും പരുക്കില്ല.

ജാഗ്രത പുലർത്തണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയിൽ കനത്ത മഴ പെയ്തിരുന്നു

MORE IN GULF
SHOW MORE