പുതുവർഷത്തിൽ യുഎഇയിൽ പിറന്നത് നിരവധി കുഞ്ഞുങ്ങൾ; ആദ്യം ജനിച്ചത് മലയാളികൾക്ക്

uae-babies
SHARE

പല തരത്തിലുള്ള പുതുവൽസര സമ്മാനങ്ങൾ പലർക്കും കിട്ടാറുണ്ട്. എന്നാൽ പുതുവർഷപ്പുലരിയിൽ അപൂർവമായൊരു സമ്മാനം കിട്ടാൻ ഒരു ഭാഗ്യം വേണം. അത്തരം നിരവധി ഭാഗ്യശാലികൾ യുഎഇയിൽ സന്തോഷം കൊണ്ടു മതിമറന്നു. 2022 പിറന്നതിനൊപ്പം പാൽപ്പുഞ്ചിരിയുമായി ജനിച്ചു വീണത് നിരവധി കുഞ്ഞുങ്ങളാണ്. ഇതിൽ ഏറ്റവും ആദ്യം പിറന്നത് മലയാളി ദമ്പതികളുടെ കുഞ്ഞാണ്. 

അബുദാബിയിലെ എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലി അർധരാത്രി കൃത്യം 12ന് പുതുവർഷത്തിലെ ആദ്യ ശിശുക്കളിൽ ഒരാളെ സ്വീകരിച്ചു. എൻഎംസി റോയൽ ഹോസ്പിറ്റൽ ഖലീഫ സിറ്റിയിലെ മുൻനിര നഴ്സായ മലയാളി യുവതി എൽസ കുര്യന്റെ രണ്ടാമത്തെ കുട്ടിയാണ് കിയോൺ. സായിദ് മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന തോമസ് അലക്‌സാണ്ടർ ആണ് ഭർത്താവ്. 

മനുഷ്യരാശിക്ക് വേണ്ടിയുള്ള നിസ്വാർഥ സേവനത്തിന് ലഭിച്ച പ്രതിഫലമാണിതെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോവിഡ് -19 മുന്നണിപ്പോരാളിയായി പ്രയത്നിക്കാൻ സാധിച്ചതിൽ ദൈവം പ്രീതിപ്പെട്ടിരിക്കുന്നുവെന്നും എൽസ പറഞ്ഞു. കുഞ്ഞിന് 2.99 കിലോഗ്രാം ഭാരമുണ്ടെന്ന് എൻഎംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഡോ സുനിത ഗുപ്ത പറഞ്ഞു. 

അതേസമയം, ബുർജീൽ ഹോസ്പിറ്റലിൽ, ഇന്ത്യൻ ദമ്പതികളായ മുഹമ്മദ് അബ്ദുൾ അൽമാസ് അൻസാരിക്കും അസ്ഫിയ സുൽത്താനയ്ക്കും അർധരാത്രിയിൽ ആൺകുഞ്ഞ് മുഹമ്മദ് അഷർ ജനിച്ചു. വർഷത്തിന്റെ ആദ്യ ദിനത്തിൽ തങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നുവെന്ന് ഇരുവരും പറഞ്ഞു. പുതുവർഷത്തോട് അടുത്ത് പ്രസവം നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഈ പ്രത്യേക ദിനത്തിൽ ഞങ്ങളുടെ കൊച്ചു രാജകുമാരനെ സ്വാഗതം ചെയ്യുന്നത് അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്. ഇത് ദമ്പതികളു‌‌ടെ മൂന്നാമത്തെ കുട്ടിയാണിത്. കുടുംബം മുഴുവൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. കുഞ്ഞും അമ്മയും ആരോഗ്യവാന്മാരാണെന്നും കുഞ്ഞിന് 2,640 ഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും പ്രസവം നടത്തിയ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ.പാത്തുക്കുട്ടി മുഹമ്മദ് പറഞ്ഞു. 

വർഷം മുഴുവനും ഞങ്ങൾ ധാരാളം ഡെലിവറികൾ കൈകാര്യം ചെയ്യുന്നു. എന്നാൽ ലോകം ആഘോഷിക്കുകയും പുതുവർഷത്തെ പുതിയ പ്രതീക്ഷയോടെ സ്വീകരിക്കുകയും ചെയ്യുന്ന ദിവസം കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനുള്ള ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായ മാർഗമാണിതെന്നും അവർ പറഞ്ഞു. 

മൊറോക്കൻ ദമ്പതികളുടേതാണ് യുഎഇയിൽ ജനിച്ച മൂന്നാമത്തെ കൺമണി. പുലർച്ചെ 12.01 നായിരുന്നു അസെഗഡ്-ഇമാനെ ഐസി ദമ്പതികൾക്ക് സബ്രിൻ അസെഗഡ് എന്ന പെൺകുഞ്ഞ് ജനിച്ചത്. കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയാണിത്. പ്രത്യാശയും സന്തോഷവും സമൃദ്ധിയും വാഗ്ദാനം ചെയ്യുന്ന പുതുവത്സരത്തിൽ കുഞ്ഞു സാബ്രിനെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രസവം നിർവഹിച്ച ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റായ ഡോ. ഫാഡി ജോർജസ് ഹാക്കെം പറഞ്ഞു. 

പുലർച്ചെ 1.29 ന് എമിറാത്തി ദമ്പതികളായ ഹസൻ അൽഷൈബ അൽഹത്തവിയ്ക്കും ആയിഷ മുബാറക് അൽമമാരിക്കും ഹ്മൈദ് ഹസ്സൻ അൽഷൈബ അൽഹത്താവി എന്ന കുഞ്ഞ് ജനിച്ചു. കുഞ്ഞും അമ്മയും ആരോഗ്യകരവും സുരക്ഷിതരുമാണെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ.സൗസൻ അബ്ദുൾ റഹ്മാൻ പറഞ്ഞു. അൽ ഐനിലെ എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു പ്രസവം. പിതാവ് ഇമ്രാൻ സുബൈർ ലിയാഖത്ത് അലി സ്വർണപ്പണിക്കാരനാണ്. പുലർച്ചെ 12.42 നാണ് 3.9 കിലോ ഭാരമുള്ള മുഹമ്മദിന്റെ ജനനം. എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത് പുതുവർഷത്തിലാണെന്നത് കുടുംബത്തിന് ഇരട്ടിമധുരം സമ്മാനിച്ചു. യുവതി ഉയർന്ന അപകടസാധ്യതയുള്ള രോഗിയായിരുന്നുവെന്ന്  അൽ ഐനിലെ എൻഎംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ ഷീബ ബിനോജ് പറഞ്ഞു. പ്രതീക്ഷിച്ച പ്രസവ തീയതി ഇൗ മാസം 3 ന് ആയിരുന്നെങ്കിലും ഡിസംബർ 30 നാണ് ആശുപത്രിയിൽ വന്നത്. പുതുവർഷത്തിന്റെ ആദ്യദിവസം പുലർച്ചെ 12.42ന് വാക്വം അസിസ്റ്റഡ് ഡെലിവറിയായിരുന്നു നടന്നത്.

ഇതേ ആശുപത്രിയിൽ, മറ്റൊരു മുൻനിര പ്രവർത്തകയായ മലയാളി യുവതി നീതു അഗസ്റ്റിന്റെയും അൽ ഐൻ മാളിൽ ജോലി ചെയ്യുന്ന ജിസ് തോമസിന്റെയും ജീവിതത്തിലേക്ക് സിയന്ന കാതറിൻ ജിസ് എന്ന പെൺകുട്ടി കടന്നുവന്നു. ഇവരുടെ ദമ്പതികളുടെ ആദ്യ കുട്ടിയാണ് സിയന്ന. രാവിലെ ആറോടെയായിരുന്നു 2.65 കിലോ ഭാരമുണ്ടായിരുന്ന സിയന്നയുട ജനനം. ഷാർജയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിൽ പുലർച്ചെ 12.04ന് മൊഹിദീൻ ഫാത്തിമ റിഷാന ഷായ്ക്കും ഷാഹുൽ ഹമീദിനും  പെൺകുഞ്ഞ് റിയ ജനിച്ചു.  അടിയന്തര പ്രസവത്തിലൂടെയാണ്  3.3 കിലോഗ്രാം ഭാരമുള്ള  പെൺകുഞ്ഞ് ജനിച്ചതെന്ന് ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ സെൽവകുമാരി പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.  

ഷാർജയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിലെ മറ്റൊരു ഡെലിവറി റൂമിൽ, യഥാക്രമം 1.37 നും 1.58 നും ഇരട്ട സഹോദരിമാരായ സീലയും സെലീയും രണ്ട് കൺമണികൾക്ക് ജന്മം നൽകി. ഈജിപ്ഷ്യൻ മാതാപിതാക്കളായ നദ ഈദ് മുഹമ്മദിനും മുഹമ്മദ് സെയ്ദ് എൽ ഖദോരിയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചു.  എമർജൻസി സി-സെക്ഷൻ വഴിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഐവിഎഫ് കൺസൾട്ടന്റ് ഡോ അഷ്‌റഫ് മൊവാദ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ മുഹമ്മദ് ഫാദി എന്നിവർ പറഞ്ഞു. പെൺകുഞ്ഞുങ്ങൾക്ക് യഥാക്രമം 2.3 കിലോഗ്രാം, 1.6 കിലോഗ്രാം ഭാരമാണുള്ളതെങ്കിലും ആരോഗ്യവതികളാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.  

അതിനിടെ, അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അർധരാത്രിക്ക് ശേഷം മൂന്നു കുഞ്ഞുങ്ങൾ, ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും ജനിച്ചു. പാകിസ്ഥാൻ ദമ്പതികളായ യുസ്‌റ റഫീഖിന്റെയും മുനിം അനിസിന്റെയും മകനായി പുലർച്ചെ 4.17ന് മുഹമ്മദ് ജനിച്ചു. ജനിക്കുമ്പോൾ 3.34 കിലോഗ്രാം ആയിരുന്നു മുഹമ്മദിന്റെ ഭാരം. പുലർച്ചെ 3.18 ന് ഇന്ത്യൻ യുവതി രഹർ സുനിൽ കുഞ്ഞിന് ജന്മം നൽകി. പുതുവത്സര തലേന്ന് കുഞ്ഞ് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതുവർഷത്തിന്റെ പുലർച്ചെ 3.18നാണ് രഹർ സുനിലിന്റെ കുഞ്ഞ് പിറന്നത്. 3.27 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. അച്ഛൻ സുനിൽ ബിഷ്‌നോയ് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരാണ്. 

MORE IN GULF
SHOW MORE