ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷത്തിന് പിന്നാലെ കോടിപതിയും

bijesh-crorepathy
SHARE

ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ  സന്തോഷത്തിനു പിന്നാലെ മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം.

ഷാർജയിലെ അഡ്വർടൈസിങ് കമ്പനി ജീവനക്കാരൻ എറണാകുളം പറവൂർ സ്വദേശി ബിജേഷ് ബോസി (33)ന് അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിർഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്.

2 ദിവസം മുൻപാണ് ഭാര്യ ചന്ദന ഇരട്ട പെൺകുട്ടികൾക്കു ജന്മം നൽകിയത്.   പാക്കിസ്ഥാൻ സ്വദേശിയുൾപ്പെടെ 15 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.

MORE IN GULF
SHOW MORE