ഇന്ത്യാ- പാക് മൽസരം; ആവേശം പറഞ്ഞ് യുഎഇയിലെ കുട്ടി ആരാധകർ

യുഎഇയിൽ താമസിക്കുന്ന ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പ്രവാസികളായ കുട്ടികളും ഏറെ ആവേശത്തോടെയാണ് ഇന്നത്തെ മൽസരം കാണുന്നത്. പാക് സ്വദേശികളായ കുട്ടികൾ ഇന്ത്യയുടെ കളിമികവിനെയും പ്രവാസിഇന്ത്യക്കാരായ കുട്ടികൾ പാക്കിസ്ഥാൻ കളിക്കാരേയും  മനസുതുറന്നു അഭിനന്ദിക്കുന്നത് കാണാം. ഒപ്പം ഇന്നത്തെ മൽസരത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലുകളും. ദുബായിൽ നിന്നു ജോമി അലക്സാണ്ടറിൻറെ റിപ്പോർട്ട്.