'പ്രണയനഷ്ടം; കുടുംബത്തിന്റെ ഏക അത്താണിയാണ് ആത്മഹത്യചെയ്തത്'; കണ്ണീർകുറിപ്പ്

ashraf-thamarassery
SHARE

പ്രവാസലോകത്തിനും നാടിനും വേദനയായി രണ്ട് അകാലമരണങ്ങൾ. അതിലൊന്ന് കണ്ണൂർ സ്വദേശിയായ യുവാവിന്റേതാണ്. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് ആ യുവാവിനെ നയിച്ചത്. മരണത്തെക്കുറിച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരിയുടെ കുറിപ്പ് ഇങ്ങനെ:

ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ ഒന്ന് കണ്ണൂർ സ്വദേശിയായ ഒരു ചെറുപ്പക്കാരൻ്റെതാണ്.തൂങ്ങി മരണമായിരുന്നു.കഴിഞ്ഞ ഒരു വർഷമായി ഹോട്ടലിൽ ജോലി ചെയ്ത് വരുകയായിരുന്നു.എപ്പോഴും സന്തോഷത്തോടെ കളിച്ച് ചിരിച്ച് നടക്കാറുളള ഈ ചെറുപ്പക്കാരൻ കഴിഞ്ഞ ഒരാഴ്ച ആരോടും സംസാരിക്കാതെ റൂമിൽ തന്നെ ഒതുങ്ങി കഴിയുകയായിരുന്നു.കൂടെ താമസിക്കുന്നവർ എന്താണ് പ്രശ്നം എന്ന് ചോദിക്കുമ്പോൾ സുഖമില്ലായെന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.ആരും റൂമിൽ ഇല്ലായെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.ഒരു കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ ചെറുപ്പക്കാരൻ,കുറച്ച് നാളായി ജോലിക്ക് പോകാൻ കഴിയാതെ തളർന്ന് കിടക്കുന്ന അപ്പൻ്റെയും മറ്റ് രണ്ട് സഹോദരങ്ങളുടെയും പ്രതീക്ഷയായിരുന്നു,സ്വയം ഹത്യക്ക്‌ കീഴടങ്ങിയ ഈ യുവാവ്.അമ്മ വീട്ട് പണിക്ക് പോയിട്ട് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഷ്ടിച്ച് കഴിഞ്ഞ് പോകുന്നത്.

ആത്മഹത്യ ചെയ്യുവാനുളള കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രണയ നെെരാശ്യമായിരുന്നു.കഴിഞ്ഞ ആഴ്ച ഇദ്ദേഹം സ്നേഹിച്ച പെൺകുട്ടി മറ്റൊരു ആളോടപ്പം ഇറങ്ങി പോയത്ര. ആ വേദന സഹിക്കാതെ വന്നപ്പോഴാണ് അയാൾ ആത്മഹത്യ തെരഞ്ഞെടുത്തത്.കഴിഞ്ഞ ഒരു വർഷമായി ഈ പെൺകുട്ടിക്കാണ് അയാൾ പെെസ അയച്ചോണ്ടിരുന്നത്. ഇത്രയുമധികം കഷ്ടപ്പെടുന്ന സ്വന്തം അമ്മക്കും കുടുംബത്തിനും ഒരു ചില്ലി കാശ് പോലും ഇദ്ദേഹം അയച്ചിട്ടില്ല.

നോക്കു ഇന്നത്തെ യുവത്വം എങ്ങോട്ടാണ് പോയി നിൽക്കുന്നത്. അവർക്ക് ജന്മംനൽകിയ അച്ഛനെയും അമ്മയെയും പോലും നോക്കുവാൻ സമയമില്ലാതെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്നിടുന്ന,മക്കളുടെ ലോകത്താണ് നമ്മുക്കും ജീവിക്കേണ്ട ഗതിക്കേട് വന്നിരിക്കുന്നത്.മകൻെ്റ മരണവാർത്ത അറിഞ്ഞത് മുതൽ പാനീയം പോലും വേണ്ടെന്ന് വെച്ച് അലമുറയിട്ട് കരയുന്ന അമ്മയുടെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. സാറെ അവസാനമായി എൻ്റെ പൊന്ന്മോനെ ഒരു നോക്ക് കാണുവാൻ അവൻ്റെ ശരീരം ഒന്ന് നാട്ടിൽ അയച്ച് തരാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് പോലും വിഷമം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. സ്വന്തം അമ്മയെ പോലും നാേക്കുവാൻ കഴിയാത്ത മകൻ ജീവിച്ചിരിക്കുന്നതിനെക്കാളും മരിക്കുന്നതാണെന്ന് നല്ലതെന്ന് നമ്മുക്ക് ചിന്തിക്കുവാൻ കഴിയും.പക്ഷെ അമ്മക്ക്‌ അങ്ങനെയല്ലല്ലോ,മക്കൾ എന്ത് തെറ്റ് ചെയ്താലും ലോകത്ത് ക്ഷമിക്കുന്ന ഒരേ ഒരാൾ മാതാവ് മാത്രമായിരിക്കും.

പൊന്നുമോനെ നീ നിൻ്റെ അമ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ ആത്മഹതൃ ചെയ്യുമായിരുന്നോ,നിന്നെ വേണ്ടാത്തവർക്ക് വേണ്ടി നീ ജിവിതം നശിപ്പിച്ചു.നിനക്ക് ജന്മം നൽകിയവർക്ക്,അതോടപ്പം നിനക്ക് വേണ്ടി ജീവിച്ചവർക്ക് നീ നൽകിയത് തീരാ വേദനയാണ്.

ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതം ആസ്വദിക്കു. നമ്മുക്ക് വേണ്ടി,നമ്മളിൽ പ്രതീക്ഷവെച്ച് പുലർ്തുന്നവർക്ക് വേണ്ടി ജീവിക്കു.

അഷ്റഫ് താമരശ്ശേരി

MORE IN GULF
SHOW MORE
Loading...
Loading...