അംഗീകൃത വാക്സീൻ സ്വീകരിച്ചാൽ അബുദാബിയിൽ ക്വാറന്റീൻ വേണ്ട; നിയമം പ്രാബല്യത്തിൽ

abudabi
SHARE

യുഎഇ അംഗീകൃത വാക്സീൻ സ്വീകരിച്ചശേഷം അബുദാബിയിലേക്കു വരുന്ന യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കിയ നിയമം പ്രാബല്യത്തിൽ. വാക്സീൻ സ്വീകരിച്ച, സന്ദർശക,താമസവീസകളിലുള്ളവർക്ക് ക്വാറൻറീൻ ഇളവ് ലഭിക്കും. വാക്സീൻ സ്വീകരിക്കാത്തവർക്ക് 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന താമസ, സന്ദർശകവീസയിലുള്ളവർ വാക്സീൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറൻറീൻ ഉണ്ടാകില്ല. ഇന്ത്യ റെഡ് ലിസ്റ്റിൽ തുടരുന്നതിനാൽ വാക്സീൻ സ്വീകരിക്കാത്തവർ അബുദാബിയിലെത്തിയശേഷം 10 ദിവസത്തെ ക്വാറൻറീനിൽ കഴിയേണ്ടിവരും. ഇവർ ഒൻപതാം ദിവസം പിസിആർ പരിശോധന നടത്തണം.  വാക്സീൻ സ്വീകരിച്ചു വരുന്നവർ നാല്, എട്ട് ദിവസങ്ങളിലാണ് പിസിആർ പരിശോധന നടത്തേണ്ടത്. 

അബുദാബിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എല്ലാ യാത്രക്കാർക്കും നിർബന്ധമാണ്. അബുദാബി വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെത്തുന്നവർക്ക് ക്വാറൻറീനില്ല. വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ പരിശോധനയുടെ ഫലം വരുന്ന സമയം വരെ താമസയിടങ്ങളിൽ കഴിഞ്ഞാൽ മതിയാകും. എന്നാൽ റാസൽഖൈമയിൽ എത്തുന്നവർക്ക് പത്തുദിവത്തെ ക്വാറൻറീൻ നിർബന്ധമാണ്. ദുബായ് താമസവീസയുള്ളവർക്ക് ജിഡിആർഎഫ്എയുടേയും മറ്റു എമിറേറ്റുകളിലെ താമസവീസക്കാർക്ക് ഐ.സി.എയുടേയും അനുമതി ആവശ്യമാണ്. എന്നാൽ സന്ദർശകവീസക്കാർക്ക് ഈ അനുമതി ബാധകമല്ല.

MORE IN GULF
SHOW MORE
Loading...
Loading...