മകനെ കഴുതയെന്ന് വിളിച്ചു; അച്ഛന് 48,000 രൂപ പിഴ ശിക്ഷ..!

father-order
SHARE

മകനെ കഴുതയെന്ന് വിളിച്ചതിന് പിതാവിന് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയത് 200 കുവൈത്തി ദിനാർ. അതായത് 48,000–ത്തിലധികം രൂപ. നീയൊരു കഴുതയാണെന്നാണ് പിതാവ് മകനോട് പറഞ്ഞത്. ഇതേത്തുടർന്ന് മകൻ അച്ഛനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

പിതാവ് അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന് കാണിച്ചാണ് മകൻ കേസ് കൊടുത്തത്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടാണ് മകനെ അച്ഛൻ അങ്ങനെ വിളിക്കാൻ കാരണമെന്ന് വ്യക്തമല്ല. കേസ് പരിഗണിച്ച പ്രൊസിക്യൂഷൻ കുട്ടിയെ അപമാനിച്ചുവെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...