വീണ്ടും 7.4 കോടി; മലയാളിക്ക് ഭാഗ്യക്കോട്ടയായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്

SHARE
dutywb

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.4 കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ എൻജിനീയർ ആയ സാബു ആലമിറ്റത്താണ് 365ാം സീരീസിൽ കോടിപതിയായത്.

തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണു ഭാര്യ. ഏകമകൾ നൂപുർ. ഓഫ് ഡേ ആയ ഇന്നലെ നാട്ടിലുള്ള ഭാര്യയുമായി സംസാരിക്കുമ്പോഴാണ് ഡ്യൂട്ടി ഫ്രീയിൽ നിന്നു വിളിയെത്തിയതെന്നു സാബു പറഞ്ഞു. ഏപ്രിലിൽ നാട്ടിൽ പോയ ഭാര്യക്ക് യാത്രാ നിയന്ത്രണങ്ങളെ തുടർന്നു തിരികെയെത്താൻ കഴിഞ്ഞിരുന്നില്ല.

കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും മറ്റും സഹായിക്കാൻ സമ്മാനത്തുകയുടെ ഒരു വിഹിതം ഉപയോഗിക്കുമെന്നും ഭാര്യ കൂടി വന്നിട്ട് ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നും സാബു പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 182ാമത്തെ ഇന്ത്യക്കാരനാണിദ്ദേഹം.

MORE IN GULF
SHOW MORE
Loading...
Loading...