നൈജീരിയക്കാർ തമ്മിൽ വാക്കേറ്റം; തടസ്സംനിന്ന മലയാളി കുത്തേറ്റു മരിച്ചു

malayali-dead
SHARE

ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയനെ (28) കുത്തേറ്റു മരിച്ച നിലയിൽ ഷാർജയിലെ അബു ഷഗാരയിൽ കണ്ടെത്തി.  നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.

വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.  ഇതിനിടെ തടസ്സം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു. അപകടമരണമെന്നു വരുത്തിത്തീർക്കാനാണ് ഫ്ലാറ്റിനു മുകളിൽ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...