എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത പുരസ്കാരം

ali
SHARE

മലയാളിവ്യവസായി എം.എ.യൂസഫലിക്ക് അബുദാബി സർക്കാരിൻറെ ഉന്നതസിവിലിയൻ പുരസ്കാരം. വാണിജ്യ, വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തെ പിന്തുണക്കുമുള്ള അംഗീകാരമായാണ് അബുദാബി മെഡൽ നൽകിയത്. ഈ വർഷം പുരസ്കാരം ലഭിച്ച ഏകഇന്ത്യക്കാരനാണ് എം.എ.യൂസഫലി.

അബുദാബിയിലെ അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യൂസഫലിക്ക് അബുദാബി മെഡൽ സമ്മാനിച്ചു. മലയാളികളടക്കമുള്ള പ്രവാസികൾക്കിടയിൽ ഉൾപ്പെടെ നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങൾ പരിഗണിച്ചാണ് 47 വർഷമായി അബുദാബിയിൽ താമസിക്കുന്ന യൂസഫലിയെ അബുദാബി എമിറേറ്റിലെ ഉന്നതസിവിലിയൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.  ഈ ബഹുമതി പ്രവാസിസമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് യൂസഫലി പറഞ്ഞു. 

മൂന്ന് വനിതകൾ ഉൾപ്പെടെ 12 പേരാണ് അബുദാബി മെഡലിന് ഇത്തവണ അർഹരായത്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

MORE IN GULF
SHOW MORE
Loading...
Loading...